അരീക്കോട്: മലപ്പുറത്ത് മദ്യപിച്ചെത്തി ഭാര്യയ്ക്കുനേരെ തിളച്ച കഞ്ഞിവെള്ളമൊഴിച്ച പ്രതി പൊലീസ് പിടിയിൽ. കക്കാടംപൊയിൽ നാടുവാഴി വീട്ടിൽ എം. മജു (47) ആണ് അരീക്കോട് പൊലീസിന്റെ പിടിയിലായത്. ഊർങ്ങാട്ടിരി കരിമ്പ് ഉന്നതിയിൽ ഞായറാഴ്ചയായിരുന്നു സംഭവം.
മദ്യലഹരിയിൽ വീട്ടിലെത്തിയ മജു ഭാര്യയുമായി വാക്കേറ്റത്തിലുണ്ടാവുകയും, തുടർന്ന് അടുക്കളയിലുണ്ടായിരുന്ന തിളച്ച കഞ്ഞിവെള്ളം അവർക്ക് നേരെ കോരിയൊഴിക്കുകയുമായിരുന്നു. എന്നാൽ ഭാര്യ ഒഴിഞ്ഞുമാറിയതിനാൽ തിളച്ച വെള്ളം മുഴുവൻ ദേഹത്ത് പതിച്ചത് അരികിലുണ്ടായിരുന്ന എട്ടുവയസ്സുകാരിയായ മകളുടെ മേലാണ്. കാലിന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പിന്നീട് പ്രതി തന്നെയാണ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതരും പൊലീസും നടത്തിയ അന്വേഷണത്തിലാണ് ഗാർഹിക പീഡന വിവരവും കുട്ടിയുടെ പരിക്കിന്റെ യഥാർത്ഥ കാരണവും പുറത്തുവന്നത്. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.