മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവർണറേറ്റിൽ വൻ ലഹരിമരുന്ന് വേട്ട. വിൽപന ലക്ഷ്യമിട്ട് വൻതോതിൽ ലഹരിമരുന്നുകളും സൈക്കോട്രോപിക് ഗുളികകളും കൈവശം വെച്ച ഏഴ് ഏഷ്യൻ പ്രവാസികളെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു.
മസ്‌കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. ലഹരിമരുന്ന് കടത്തലുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റോയൽ ഒമാൻ പൊലീസിന്റെ ലഹരിവിരുദ്ധ വിഭാഗം (ഡയറക്ടറേറ്റ് ജനറൽ ഫോർ കോംബാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) നടത്തിയ ശക്തമായ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് വ്യാപകമായി വിപണിയിൽ എത്തിക്കാൻ ലക്ഷ്യമിട്ടിരുന്ന നിരോധിത ലഹരിവസ്തുക്കളും മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെയുള്ള തുടർ നിയമനടപടികൾ പൂർത്തിവരികയാണെന്നും ലഹരി വ്യാപാരത്തിനെതിരെ കർശന നടപടികൾ തുടരുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.