തിരുവനന്തപുരം: പാളയം പ്രദീപ് തന്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന ചിറയിൻകീഴ് എം.എൽ.എ രമ്യാ ഹരിദാസിന്റെ വാദം തെറ്റെന്ന് തെളിയുന്നു. പ്രദീപ് തന്റെ അഡീഷണൽ പി.എ ആണെന്നായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയിൽ പാളയം പ്രദീപിന്റെ പേരില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ഒരു എം.എൽ.എയ്ക്ക് ഔദ്യോഗികമായി അനുവദിച്ചിട്ടുള്ളത് മൂന്ന് സ്റ്റാഫ് അംഗങ്ങളെയാണ്. മണ്ഡലം പ്രതിനിധിയായ വിമൽ ഡെപ്യൂട്ടേഷനിൽ എത്തിയ ജീവനക്കാരനാണെന്നും, ഡ്രൈവർ ഉൾപ്പെടെയുള്ള മറ്റ് രണ്ട് പേരുമാണ് എം.എൽ.എയുടെ ഔദ്യോഗിക സ്റ്റാഫിലുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഔദ്യോഗിക പട്ടികയിൽ ഇല്ലാതിരുന്നിട്ടും പാളയം പ്രദീപ് ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുകയും മണ്ഡലത്തിൽ അനധികൃതമായി ഇടപെടുകയും ചെയ്യുന്നുവെന്ന പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ ആരോപണത്തെ ശരിവെക്കുന്നതാണ് പുതിയ വിവരങ്ങൾ.
ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എയും കോൺഗ്രസ് പ്രാദേശിക പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിക്കും സംഘർഷങ്ങൾക്കും ആധാരം പാളയം പ്രദീപിന്റെ യോഗങ്ങളിലെ സാന്നിധ്യമായിരുന്നു.
പ്രദീപ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്തതിനെതിരെ കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ വിമർശനം ഉയർന്നതാണ് വലിയ തർക്കങ്ങളിലേക്കും പിന്നീട് പരസ്യമായ സംഘർഷത്തിലേക്കും നയിച്ചത്. സ്റ്റാഫ് അല്ലാത്ത ഒരാൾ ഔദ്യോഗിക യോഗങ്ങളിൽ ഇടപെടുന്നുവെന്ന പാർട്ടി പ്രവർത്തകരുടെ വാദത്തിന് ബലം നൽകുന്നതാണ് നിലവിലെ ഔദ്യോഗിക രേഖകൾ. സംഭവത്തിൽ കെ.പി.സി.സി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.