ന്യൂഡൽഹി: പാർട്ടിയുടെ മേൽഘടകങ്ങളിൽ പാർലമെന്ററി വ്യതിയാനം കടന്നുകൂടിയിട്ടുണ്ടെന്നും, തെറ്റുകൾ തിരുത്തുന്നതിനായി പാർട്ടിക്ക് ഉള്ളിൽത്തന്നെ കർശനമായ ആന്തരികചികിത്സ ആവശ്യമാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
ഡൽഹിയിൽ ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് തോൽവികളിലേക്കും സംഘടനാപരമായ വീഴ്ചകളിലേക്കും നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പാർട്ടി ഗൗരവമായി പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലും ബംഗാളിലും പാർട്ടി തിരുത്തൽ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും, മേൽഘടകങ്ങളിൽ അടക്കം വന്നുചേർന്ന വ്യതിയാനങ്ങൾ തിരുത്തി പാർട്ടിയെ നയിക്കുമെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.