പാലക്കാട്: സേവ സങ്കൽപ്പ് അഭിയാൻ്റെ ഭാഗമായി യുവമോർച്ച പാലക്കാട് വെസ്റ്റ് ജില്ലാ കമ്മിറ്റി മാങ്ങോട് കേരള മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 'സേവ ജീവധാര' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് എം. ദൃശ്യക് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
യുവമോർച്ച ചെർപ്പുള്ളശ്ശേരി മണ്ഡലം പ്രസിഡൻ്റ് അജീഷ് കുറുവട്ടൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രക്തദാന ക്യാമ്പിന്റെ ജില്ലാ ഇൻചാർജും യുവമോർച്ച ചെർപ്പുള്ളശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയുമായ രഞ്ജിത്ത് എഴുവന്തല യോഗത്തിന് സ്വാഗതം ആശംസിച്ചു.
ക്യാമ്പിൽ പി. അഖിൽ, കെ.പി. രഞ്ജിത്ത്, കെ. രജിത, ശ്രീരാഗ് പ്രസാദ് അനിൽ എന്നിവർ സന്നിഹിതരായി സംസാരിക്കുകയും നേതൃത്വം നൽകുകയും ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.