ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചൈനയുടെ നീക്കം: അമേരിക്കയ്ക്ക് കനത്ത ആശങ്കയെന്ന് നാസ മേധാവി

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചൈനയുടെ നീക്കം: അമേരിക്കയ്ക്ക് കനത്ത ആശങ്കയെന്ന് നാസ മേധാവി

വാഷിങ്ടൺ: കഴിഞ്ഞ മാസം ചൈന തങ്ങളുടെ ചാങ്ഇ 7 ദൗത്യം വൈകിപ്പിച്ച പശ്ചാത്തലത്തിലാണ് അമേരിക്ക കഷ്ടിച്ച് രക്ഷപെട്ടതെന്ന ഐസക്മാന്റെ പരാമർശം. ഓർബിറ്റർ, ലാൻഡർ, റോവർ, മൊബൈൽ 'ഹോപ്പർ' എന്നിങ്ങനെ നാല് വ്യത്യസ്ത റോബോട്ടിക് വാഹനങ്ങൾ ഉപയോഗിച്ച് ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ശേഖരിക്കാനാണ് ചൈനയുടെ ഈ ദൗത്യം ലക്ഷ്യമിടുന്നത്. 

ബഹിരാകാശ ഗവേഷണത്തിൽ ശക്തി തെളിയിക്കാൻ ചൈന വൻതോതിൽ മുതൽമുടക്കുന്നതിനിടയിലാണ് നാസ മേധാവിയുടെ പരാമർശങ്ങൾ ശ്രദ്ധനേടുന്നത്. 1972-ലെ യു.എസ് ദൗത്യത്തിന് ശേഷം ചന്ദ്രനിൽ മനുഷ്യരെ അയക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാകാൻ ചൈന പദ്ധതിയിടുന്നുണ്ട്. 2030-ഓടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലേക്ക് അയക്കുമെന്ന ലക്ഷ്യം ചൈനയ്ക്ക് കൈവരിക്കാനാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചൈന ആദ്യം എത്തിയാൽ അമേരിക്കയ്ക്ക് അത് കനത്ത തിരിച്ചടിയാകുമെന്നാണ് ഐസക്മാൻ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ ചന്ദ്രിലെ ചില പ്രധാന ഭാഗങ്ങളിൽനിന്ന് യു.എസിനെ ചൈന പുറന്തള്ളാൻ സാധ്യതയുണ്ടെന്ന് ഹുസ്റ്റണിൽ ഒരു പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ചാന്ദ്ര പദ്ധതികൾക്ക് തിരിച്ചടിയാകും വിധം ചൈന എക്സ്ക്ലൂഷൻ സോണുകൾ (പ്രവേശനം വിലക്കപ്പെട്ട മേഖലകൾ) സ്ഥാപിച്ചേക്കാമെന്നാണ് ഐസക്മാൻ ആശങ്കപ്പെടുന്നത്. ലാൻഡിങ് ക്രാഫ്റ്റുകൾക്ക് ചുറ്റും ഒന്നുമുതൽ അഞ്ച് കിലോമീറ്റർ വരെ സുരക്ഷാ മേഖല ആവശ്യമാണ്. അതിനാൽ ആദ്യം അവിടെയെത്തുന്നവർക്ക് സ്വാഭാവികമായും എതിരാളികളുടെ പ്രവേശനം തടയാൻ സാധിക്കും. 'ആദ്യം ചന്ദ്രനിൽ ഇറങ്ങുന്നത് ആരാണെന്നത് സുപ്രധാനമാണ്. യു.എസ് പിന്നിലായിപ്പോയാൽ അതിന്റെ ആഘാതം ലോകമെമ്പാടും അനുഭവപ്പെടും.' - ഐസക്മാൻ പറഞ്ഞു.

ഐസ് രൂപത്തിലുള്ള ജലവും മനുഷ്യൻ ഉപയോഗപ്രദമായ മറ്റ് വസ്തുക്കളും അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 'കോൾഡ് ട്രപ്പുകൾ' അഥവാ സ്ഥിരമായി നിഴൽ വീണ പ്രദേശങ്ങളുള്ള ശാക്കിൾടൺ ഗർത്തത്തെയാണ് ചൈനയുടെ ചാങ്ഇ 7 ദൗത്യം ലക്ഷ്യമിട്ടിരിക്കുന്നതെന്ന വസ്തുതയാണ് നാസ മേധാവിയെ അസ്വസ്ഥനാക്കുന്നത്. അമേരിക്ക എഐ മുന്നേറ്റത്തിന്റെ വേഗം കുറച്ചാൽ നേട്ടം കൊയ്യുന്നത് ചൈനയായിരിക്കുമെന്ന് ട്രമ്പ് കരുതുന്നു. ഇത്തരം ആശങ്കകൾക്കിടയിൽ ചാന്ദ്രദൗത്യത്തിലും ചൈനയുടെ മുന്നേറ്റം യു.എസിനെ ഭയപ്പെടുത്തുന്നു എന്നാണ് പുറത്തുവരുന്ന സൂചനകൾ. നാസ മേധാവി ജാരെഡ് ഐസക്മാൻ തന്നെയാണ് ഇത്തരത്തിലുള്ള ആശങ്ക പരസ്യമായി പങ്കുവെച്ച് രംഗത്തെത്തിയിട്ടുള്ളത്. എഐ(നിർമിതബുദ്ധി)യിലും ഹ്യൂമനോയ്ഡ് റോബോട്ടുകളിലും മുതൽ ഇലക്ട്രിക് വാഹന രംഗത്തുവരെ ചൈനയിൽ നിന്നുള്ള കടുത്ത മത്സരമാണ് യു.എസ് നേരിടുന്നത്. എഐ മനുഷ്യരെ കൊന്നൊടുക്കാനുള്ള സാധ്യത സംബന്ധിച്ച മുന്നറിയിപ്പിനെ തുടർന്ന് ഈ രംഗത്തെ മുന്നേറ്റത്തിന്റെ വേഗം കുറയ്ക്കണമെന്ന് ടെക് കമ്പനി മേധാവികൾക്കം ആവശ്യപ്പെട്ടിട്ടും ട്രമ്പ് വഴങ്ങാത്തത് ഈ മത്സരത്തിന്റെ പശ്ചാത്തലത്തിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !