സിഎംആർഎൽ വിവാദം: ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് വി. മുരളീധരൻ

സിഎംആർഎൽ വിവാദം: ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും ശശിധരൻ കർത്തായിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. ശശിധരൻ കർത്തായുടെ ഡയറിയുടെ പേജുകൾ എന്ന നിലയിൽ പുറത്തുവന്ന രേഖകളിൽ വി. മുരളീധരന്റെ പേരുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


‘മുരളീധരൻ-ബിജെപിക്ക്’ മൂന്നു ലക്ഷം രൂപ നൽകിയെന്നാണ് പുറത്തുവന്ന പേജിൽ കുറിച്ചിരിക്കുന്നത്. സിപിഎം, കോൺഗ്രസ് നേതാക്കളുടെ പേരുകൾ ഡയറിയിൽ ഉണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് ഷോൺ ജോർജ് രേഖകൾ പുറത്തുവിട്ടിനു പിന്നാലെയാണ് മുരളീധരന്റെ പേരും പുറത്തുവരുന്നത്. ആകെ ഒരു മുരളീധരൻ മാത്രമേ ബിജെപിയിൽ ഉള്ളോ എന്ന് വി. മുരളീധരൻ മാധ്യമങ്ങളോട് ചോദിച്ചു. വേറെ മുരളീധരന്മാർ ബിജെപിയിൽ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണം.

മാലിന്യപ്രശ്നത്തിൽ സിഎംആർഎല്ലിനെതിരെ സമരം ചെയ്ത ആളാണ് താൻ. ഒരു പൈസ പോലും അവരിൽ നിന്നും വാങ്ങിയിട്ടില്ല. ഏതു തരത്തിലുള്ള അന്വേഷണവും സ്വാഗതാർഹമാണെന്നും ഡയറിയിലുള്ള മുഴുവൻ പേരുകളെക്കുറിച്ചും അന്വേഷിക്കണമെന്നും മുരളീധരൻ-ബിജെപി എന്ന പേരിൽ ആരാണ് പണം വാങ്ങിയതെന്ന് കണ്ടെത്തണമെന്നും മുരളീധരൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network