നഗോയ: 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ വർണാഭമായ തുടക്കം. പലോമ മിസുഹോ സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ജപ്പാൻ ചക്രവർത്തി നറുഹിതോ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു.
ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങ് ടൂരിന് കിറ്റ് വൈകിയതിനെ തുടർന്ന്, വനിതാ ഷൂട്ടിങ് താരം മനു ഭാക്കറും കബഡി താരം പവൻ സെഹ്റാവത്തുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചത്. 29 മലയാളി താരങ്ങൾ ഉൾപ്പെടെ 499 അംഗങ്ങളായ വലിയൊരു സംഘമാണ് ഇന്ത്യക്കായി ഇത്തവണ മാറ്റുരയ്ക്കുന്നത്.
കഴിഞ്ഞ തവണത്തെ റെക്കോർഡ് മെഡൽ നേട്ടം മറികടക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. അത്‌ലറ്റിക്സിനും ഷൂട്ടിംഗിനും പുറമെ ക്രിക്കറ്റ്, ഹോക്കി, കബഡി തുടങ്ങിയ ഇനങ്ങളിലും ഇന്ത്യ വലിയ മെഡൽ പ്രതീക്ഷ പുലർത്തുന്നുണ്ട്. ഇതിനിടയിൽ ടെക്ബോൾ വനിതാ വിഭാഗം സെമിഫൈനലിൽ തോൽവി വഴങ്ങിയെങ്കിലും ക്വിൻസി ഡിസൂസയിലൂടെ ഇന്ത്യയുടെ വെങ്കല മെഡൽ പ്രതീക്ഷകൾ സജീവമാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.