ബഗ്ദാദ്: രണ്ട് ദശകത്തിലേറെ നീണ്ട യുഎസിന്റെ ഇറാഖ് അധിനിവേശത്തിന് അന്ത്യം കുറിച്ച് ശേഷിക്കുന്ന 2500 യുഎസ് സൈനികരിലെ അവസാന സംഘം രാജ്യവിടും. യുഎസ് സൈന്യത്തിന്റെ പൂർണ്ണപിൻമാറ്റത്തോടെ ഇറാഖിൽ ഇറാൻ തന്ത്രപരമായ മേൽക്കൈ ലഭിക്കും.
ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ ശിയാ സംഘടനകളുടെ ഏകോപനസമിതിയായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് യുഎസ് പിൻമാറ്റത്തെ ചരിത്രപരമായ വിജയം എന്നാണ് വിശേഷിപ്പിച്ചത്. ഇറാഖിലെ ശിയാ ഭൂരിപക്ഷ സർക്കാർ ഇറാണുമായും യുഎസുമായും നല്ല ബന്ധത്തിലാണ്.
സദ്ദാം ഹുസൈൻ ഭരണകൂടത്തെ അട്ടിമറിക്കാൻ 2003-ലാണ യുഎസ് സഖ്യസേന ഇറാഖ് ആക്രമിച്ചത്. 2011-ൽ പിൻവാങ്ങിയെങ്കിലും 2014-ൽ ഭീകരസംഘടനയായ ഐഎസിന്റെ മുന്നേറ്റം തടയാൻ ഇറാഖ് സേനയെ സഹായിക്കാൻ തിരിച്ചെത്തി.
2021-ൽ അമേരിക്കൻ സൈനികരിലേറെയും മടങ്ങിയെങ്കിലും കുർദ് പ്രവിശ്യയിലടക്കം മൂന്ന് സേനാതാവളങ്ങളിൽ തുടർന്നവരാണ് ഇപ്പോൾ മടങ്ങുന്നത്. 2024-ൽ ജോ ബൈഡൻ പ്രസിഡന്റായിരിക്കെയാണ് സേനയുടെ പൂർണ്ണപിൻമാറ്റത്തിന് ധാരണയായത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.