സെപ്റ്റിക് ടാങ്കിൽ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

സെപ്റ്റിക് ടാങ്കിൽ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുന്ന തൊഴിലാളികളാണ് അസ്ഥിക്കഷണങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ ശക്തികുളങ്ങര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ അസ്ഥികൂടാവശിഷ്ടങ്ങൾ മൃഗത്തിന്റേതാണോ എന്ന സംശയം തോന്നി. തുടർന്ന് വെറ്ററിനറി സർജനെ വരുത്തി പരിശോധിച്ചപ്പോഴാണ് ഇത് മൃഗത്തിന്റേതല്ല എന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ കൂടുതൽ തിരച്ചിലിൽ ഇവിടെ നിന്നും ഒരു തലയോട്ടിയും കണ്ടെത്തുകയുണ്ടായി.

ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. ആരെങ്കിലും കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !