റെയിൽവേ നിയന്ത്രണം: മലബാറിൽ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

റെയിൽവേ നിയന്ത്രണം: മലബാറിൽ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സെപ്റ്റംബർ 17 മുതൽ 30 വരെ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ, മലബാർ മേഖലയിലെ യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസുകൾ ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന റൂട്ടുകളിലാണ് കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തേണ്ടത്.

റദ്ദാക്കപ്പെടുന്ന ട്രെയിനുകളെക്കുറിച്ച് യാത്രക്കാരെ മുൻകൂട്ടി അറിയിക്കണമെന്നും തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളിൽ ആവശ്യാനുസരണം അധിക ബസ്സുകൾ വിന്യസിച്ച് യാത്രാദുരിതം ലഘൂകരിക്കണമെന്നുമാണ് കമ്മീഷൻ നിർദ്ദേശം. വിഷയം സംബന്ധിച്ച് കെഎസ്ആർടിസി സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. അടുത്ത മാസം കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ ഈ വിഷയം പരിഗണിക്കും. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയർ സി. ഇ. ചാക്കുണ്ണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ സുപ്രധാന ഇടപെടൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !