തെരഞ്ഞെടുപ്പ് പരാജയം: വോട്ടർമാരെയും അണികളെയും കുറ്റപ്പെടുത്തിയ പിണറായിക്കെതിരെ സിപിഎമ്മിൽ അതൃപ്തി ശക്തം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന കൂട്ടായ വിലയിരുത്തലുകളെ തള്ളി വോട്ടർമാരെയും അണികളെയും കുറ്റപ്പെടുത്തി രംഗത്തുവന്ന പിണറായി വിജയനെതിരെ സിപിഎമ്മിനുള്ളിൽ കടുത്ത അതൃപ്തി. 

തോൽവിക്ക് കാരണം പാർട്ടിയെ സ്നേഹിക്കുന്ന സാധാരണ പ്രവർത്തകരും വോട്ടർമാരാണെന്ന തരത്തിലുള്ള മുൻ മുഖ്യമന്ത്രിയുടെ പ്രസ്താവന പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണെന്നാണ് മുതിർന്ന നേതാക്കളുടെ വിമർശനം.

കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലും നടന്ന വിശദീകരണ യോഗങ്ങളിലാണ് പാർട്ടിക്കെതിരെ വോട്ട് ചെയ്ത പ്രവർത്തകർ തെറ്റു തിരുത്തണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടത്. എന്നാൽ ഔദ്യോഗിക പാർട്ടി രേഖകളും സംഘടനാ വിലയിരുത്തലുകളും ഇക്കാര്യത്തിൽ മറ്റൊരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. നേതാക്കളുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള വീഴ്ചകളും നയപരമായ പ്രശ്നങ്ങളുമാണ് തിരിച്ചടിക്ക് കാരമെന്നിരിക്കെ, പഴയെല്ലാം അണികളുടെ മേൽ കെട്ടിവെക്കാനുള്ള നീക്കം പാർട്ടിക്ക് കൂടുതൽ ദോഷം ചെയ്യുമെന്നാണ് വിമർശനം ഉയർന്നിട്ടുള്ളത്.

വരാനിരിക്കുന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ നേതൃമാറ്റ ചർച്ചകളും ശക്തമായ വിമർശനങ്ങളും ഒഴിവാക്കാനുള്ള മുൻകൂട്ടിയുള്ള പ്രതിരോധ നീക്കമായാണ് പിണറായിയുടെ ഈ പരസ്യ പ്രതികരണങ്ങളെ ഒരു വിഭാഗം നേതാക്കൾ കാണുന്നത്. സംസ്ഥാന നേതൃത്വം ഔദ്യോഗികമായി തയാറാക്കിയ അവലോകന റിപ്പോർട്ടുകളെ പോലും വെട്ടിച്ചുള്ള ഇത്തരം ഏകപക്ഷീയമായ പ്രസ്താവനകൾ പാർട്ടി സംവിധാനത്തിൽ കൂടുതൽ ഭിന്നതയ്ക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് സൂചന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !