തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയുടെ നടപ്പിലാക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാരിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീണ്ടും കത്ത്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയാണ് കത്തയച്ചത്.
കേരളം ഇതിനകം പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചിട്ടുണ്ടെന്ന് കത്തിൽ ഓർമ്മിപ്പിക്കുന്നു. വിഷയത്തിൽ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും വിദ്യാർത്ഥികളുടെ താൽപ്പര്യം മുൻനിർത്തി പദ്ധതിയുമായി മുന്നോട്ട് പോകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന രണ്ടാമത്തെ കത്താണിത്.
കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതി നടപ്പാക്കുന്നത് വൈകുന്നതിനാൽ വിദ്യാഭ്യാസ മേഖലയ്ക്കുള്ള മറ്റ് കേന്ദ്ര ഫണ്ടുകളും തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.