കൊച്ചി: നഗരത്തിൽ എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ വൻ ലഹരിവേട്ട. പെയിന്റ് ബക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 16 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.
സംശയം തോന്നാത്ത വിധത്തിൽ പെയിന്റ് നിറച്ച ട്യൂബുകൾക്കും ബക്കറ്റുകൾക്കും ഉള്ളിൽ പ്രത്യേക അറകൾ നിർമ്മിച്ച് അതിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അന്തർജില്ലാ ലഹരി കടത്ത് സംഘത്തിൽപ്പെട്ടവരാണ് പിടിയിലായതെന്നാണ് പ്രാഥമിക വിവരം.
വിപണിയിൽ എത്തിക്കാനായി കൊച്ചിയിലേക്കും പരിസര പ്രദേശങ്ങളിലേക്കും കഞ്ചാവ് കടത്തുന്നതായി എക്സൈസ് ഇന്റലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയാണ് പ്രതികളും കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കളും പിടിയിലായത്. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എക്സൈസ് അന്വേഷിച്ചുവരികയാണ്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.