കോട്ടയം: മീനടം മോസ്‌കോയിൽ നാട്ടുകാരുടെ ഭീതി പരത്തി ജനവാസ മേഖലയിൽ ഇറങ്ങിയ പെരുമ്പാമ്പിനെ പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്കിന്റെ നേതൃത്വത്തിൽ സാഹസികമായി പിടികൂടി വനം വകുപ്പിന് കൈമാറി.
വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് മീനടം ഗ്രാമപഞ്ചായത്ത് ഒൻപാം വാർഡിൽ മോസ്‌കോയിൽ മറ്റത്തിൽ ആഷിയുടെ പുരയിടത്തിൽ പെരുമ്പാമ്പിനെ കണ്ട വിവരം പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്കിന് ഫോണിലൂടെ ലഭിക്കുന്നത്. മുൻപ് സമാനമായ രീതിയിൽ രാത്രിയിൽ പാമ്പിനെ പിടിച്ച് വനം വകുപ്പിന് കൈമാറിയപ്പോൾ നേരിടേണ്ടി വന്ന നൂലാമാലകൾ ഓർത്ത് ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും, നാട്ടുകാരുടെ ശക്തമായ നിർബന്ധത്തെ തുടർന്ന് അദ്ദേഹം സ്ഥലത്തെത്തുകയായിരുന്നു.
സർപ്പ വോളന്റിയർമാരെ അറിയിച്ചിട്ടുണ്ടെന്നറിഞ്ഞ് കാത്തുനിന്നുവെങ്കിലും, കാട്ടുതീ പോലെ വാർത്ത പരന്നതോടെ പൂരപ്പറമ്പ് പോലെ വൻ ആൾക്കൂട്ടം തടിച്ചുകൂടി. പാമ്പിന് മുകളിൽ കിടന്നിരുന്ന കരിയിലകൾ നീക്കിയുള്ള ഫോട്ടോയെടുക്കലും ബഹളവും കൂടിയതോടെ പാമ്പ് ഇളകിമറിഞ്ഞു. അടുത്തുള്ള വീട്ടുകാർക്കും അങ്കണവാടിയിലെ കുട്ടികൾക്കും കോഴി വളർത്തലുകാർക്കും കനത്ത ഭീഷണിയാകും വിധം പാമ്പ് ചേർന്നുള്ള വലിയ കാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതോടെ, പരിണതഫലങ്ങൾ വകവെക്കാതെ പ്രസിഡന്റ് വീണ്ടും ഒരിക്കൽ കൂടി പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി ചാക്കിലാക്കുകയായിരുന്നു.
തുടർന്ന് മീനടം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ എൻ.ടി. മാത്യു, പൊതുപ്രവർത്തകരായ അഖിൽ ജെയിംസ്, അക്സെൻ കുര്യാക്കോസ് എന്നിവർ ചേർന്ന് പാറമ്പുഴയിൽ എത്തിച്ച് പാമ്പിനെ വനം വകുപ്പിന് സുരക്ഷിതമായി കൈമാറി. കഴിഞ്ഞ ആഴ്ചയും സിജുവിന്റെ നേതൃത്വത്തിൽ പാമ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ചിങ്ങം കുഴിയിലെ കടന്നൽ കൂട് നശിപ്പിച്ചത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.