കോഴിക്കോട്: സെപ്റ്റംബർ 2, 2026: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന വെട്ടിച്ചു കടത്താൻ ശ്രമിച്ച കോടിയോളം രൂപയുടെ സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (DRI) പിടികൂടി. എട്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊന്നാനി സ്വദേശിയായ പിതാവിനെ ഡി.ആർ.ഐ സംഘം കസ്റ്റഡിയിലെടുത്തു.
റാസൽഖൈമയിൽ നിന്നു കരിപ്പൂരിലെത്തിയതായിരുന്നു ഇയാൾ. പിതാവും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബമാണ് വിമാനമിറങ്ങിയത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് നിന്നെത്തിയ ഡി.ആർ.ഐ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുഞ്ഞിന്റെ ഡയപ്പറിനുള്ളിലും പ്രതിയുടെ ദേഹത്തുമായി മിശ്രിത രൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കണ്ടെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും സ്വർണക്കടത്തിന് പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.