പെരുന്ന: വാഹനാപകടത്തിൽപ്പെട്ട് വിശ്രമത്തിൽ കഴിയുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തി സന്ദർശിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് മന്ത്രിയെത്തിയത്.
കഴിഞ്ഞ ദിവസം എം.സി. റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ സുകുമാരൻ നായർക്ക് പരുക്കേറ്റിരുന്നു. പെരുമ്പുളിക്കൽ എൻ.എസ്.എസ് പോളിടെക്നിക് കോളേജിൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹം സഞ്ചരിച്ച കാറിൽ എതിർദിശയിൽ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. വലതുകൈക്ക് നിസ്സാര പരുക്കേറ്റ അദ്ദേഹത്തിന് പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചങ്ങനാശ്ശേരിയിലേക്ക് മടങ്ങിയിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി പെരുന്നയിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചത്. ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്കിടയിൽ മന്ത്രി അദ്ദേഹത്തോട് കാര്യങ്ങൾ സംസാരിച്ചു. ഇന്നു രാവിലെ മന്ത്രി പി.സി. വിഷ്ണുനാഥും എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറിയെ സന്ദർശിച്ചിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.