യുകെയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മലയാളി അന്തരിച്ചു

യുകെയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മലയാളി അന്തരിച്ചു

ലണ്ടൻ/കോട്ടയം: യുകെയിലെ ബെൻലിയിൽ താമസിച്ചിരുന്ന കോട്ടയം പുതുപ്പള്ളി തോടയ്ക്കോട് പയ്യട്ടുവിയിൽ അനിൽ തോമസ് (56) മാഞ്ചസ്റ്റർ എംആർഇ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.


ഒരു മാസം മുൻപാണ് അനിൽ തോമസിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സയ്ക്കിടെ വൃക്കയിൽ ഇൻഫെക്ഷൻ ബാധിക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്യുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഭാര്യ ഹാപ്പി കുര്യൻ ബെൻലി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. മകൻ ഷോൺ ജർമ്മനിയിലെ ബെർലിനിൽ വിദ്യാർത്ഥിയാണ്. യുണിവേഴ്സിറ്റി വിദ്യാർത്ഥിയായ ഫെയ്ത്ത് ആണ് മകൾ. മാഞ്ചസ്റ്ററിലെ ഹെവൻലിഫീസ്റ്റ് (സ്വർഗീയ വിരുന്ന്) ചർച്ച് അംഗങ്ങളാണ് അനിലിന്റെ കുടുംബം. ബെൻലി പെൻഡിൽ മലയാളി അസോസിയേഷൻ (ബിപിഎംഎ) അംഗമായിരുന്ന അനിലിന്റെ വിയോഗം ബെൻലിയിലെ മലയാളി സമൂഹത്തിനും തീരാവേദനയായി.

മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി കുടുംബാംഗങ്ങളും ബിപിഎംഎ ഭാരവാഹികളും അറിയിച്ചു. അനിലിന്റെ വിയോഗത്തിൽ ബെൻലി പെൻഡിൽ മലയാളി അസോസിയേഷൻ പ്രസിഡന്റ് ലിറ്റോ ടെറ്റസ്, സെക്രട്ടറി ഷിജു വേലായുധൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network