സ്ത്രീവിരുദ്ധ പരാമർശം: കാന്തപുരത്തിന്റെ നിലപാട് തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പ്രസ്താവനയെ പരസ്യമായി തള്ളി മുഖ്യമന്ത്രി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ല ഇതെന്നും, അത്തരം ആശയങ്ങൾ പുരോഗമന കേരളത്തിന് തികച്ചും യോജിച്ചതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സ്ത്രീകളെ പൊതുരംഗത്തിറക്കിയാൽ വലിയ നാശമാണെന്ന തരത്തിലുള്ള കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നതിനിടയാണ് സർക്കാരിന്റെ കടുത്ത നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്ത്രീകൾ അടങ്ങി ഒതുങ്ങി വീടുകളിൽ മാത്രം കഴിയേണ്ടവരല്ലെന്നും സമൂഹത്തിന്റെ എല്ലാ മുഖ്യധാരകളിലും അവർ തുല്യ പങ്കാളികളാകണമെന്നുമാണ് സർക്കാരിന്റെയും പാർട്ടിയുടെയും നയമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇസ്‌ലാമിക ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന ഇത്തരം പ്രസ്താവനകളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് ചില രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയെങ്കിലും, സർക്കാരോ പാർട്ടിയോ അദ്ദേഹത്തിന്റെ ഒപ്പമില്ലെന്ന് മുഖ്യമന്ത്രിയുടെ ഈ തുറന്ന വിമർശനം അടിവരയിടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !