വാഷിംഗ്ടൺ: ഇറാനുമായി യാതൊരുവിധ വ്യാപാര കരാറുകൾക്കും രാജ്യങ്ങൾ മുതിരരുതെന്ന് അമേരിക്കൻ മുന്നറിയിപ്പ്. ഇറാനെതിരെ ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം മറികടക്കാൻ സഹായിക്കുന്ന ഏതൊരു രാജ്യവും കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർക്ക് അമേരിക്കയുടെ ഉപരോധം നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയും ഇറാൻ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മാർക്കോ റൂബിയോയുടെ ഈ പരാമർശം. എങ്കിലും, ഇന്ത്യയും ഇറാനും തമ്മിൽ നിലവിൽ ഔദ്യോഗിക വ്യാപാര കരാറുകളൊന്നുമില്ലെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുകയും വിവിധ രാജ്യങ്ങൾക്ക് സ്വന്തം നയതന്ത്ര നിലപാടുകൾ ഉണ്ടാകാനുള്ള അവകാശത്തെ മാനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
എന്നാൽ ഭീകരവാദത്തിന് ധനസഹായം നൽകാനും ആണവായുധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമുള്ള വരുമാനം കണ്ടെത്താൻ ഇറാനെ ആരും സഹായിക്കരുതെന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം കർശന നിലപാടെടുത്തിട്ടുണ്ടെന്ന് റൂബിയോ ചൂണ്ടിക്കാണിച്ചു. ഉപരോധങ്ങൾ ലംഘിക്കാൻ ഏതെങ്കിലും രാജ്യങ്ങൾ വഴിയൊരുക്കിയാൽ അവർക്കെതിരെയും ഉപരോധ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.