റിയാദ് / ദുബായ്: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് ബോയിംഗ് വിമാനത്തിൽ സഹപൈലറ്റിന്റെ കൊലവിളി ചെറുത്തുതോൽപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റന്റെ അസാമാന്യ ധീരത.
കോക്ക്പിറ്റിൽ വെച്ച് സഹപൈലറ്റിന്റെ കത്തികൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി കുത്തേറ്റിട്ടും, 180-ഓളം യാത്രക്കാരുടെ ജീവൻ കാക്കാൻ അവസാന ശ്വാസം വരെ പൊരുതിയത് മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാറാണ്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന FZ1073 വിമാനം സൗദി അറേബ്യൻ വ്യോമാതിർത്തി വഴി ഇസ്രായേൽ അതിർത്തിയിലേക്ക് അടുക്കവെയാണ് വിമാനത്തിനുള്ളിൽ അത്യന്തം ഭീകരമായ സംഭവങ്ങൾ അരങ്ങേറിയത്. കോക്ക്പിറ്റിനുള്ളിൽ വെച്ച് ഒമാൻ സ്വദേശിയായ സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറെ കത്തി ഉപയോഗിച്ച് തുടരെത്തുടരെ ആക്രമിക്കുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് താഴേക്ക് പതിപ്പിച്ച് വൻ ദുരന്തമുണ്ടാക്കാനായിരുന്നു ഇയാളുടെ നീക്കമെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ.
കോക്ക്പിറ്റിൽ ചോരചിന്തിയ പോരാട്ടം നടക്കുന്നതിനിടെ വിമാനം നിമിഷങ്ങൾക്കകം ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചു. വിമാനത്തിൽ നിന്ന് ഹൈജാക്കിങ് സൂചിപ്പിക്കുന്ന '7500' അടക്കമുള്ള അടിയന്തര അപായ സന്ദേശങ്ങൾ പുറത്തുവിട്ടു. ഗുരുതരമായി കുത്തേറ്റ നിലയിലും ക്യാപ്റ്റൻ സ്മിത് സഹപൈലറ്റിനെ സർവ്വശക്തിയുമെടുത്ത് പ്രതിരോധിക്കുകയും വിമാനം പൂർണ്ണമായി തകരാതെ പിടിച്ചുനിർത്തുകയും ചെയ്തു.
ഇസ്രായേലിൽ വിമാനം ഇറങ്ങിയ ശേഷം യാത്രക്കാർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ടുമുട്ടി. അവിടെവെച്ച്, കുത്തേറ്റ ക്യാപ്റ്റൻ കോക്ക്പിറ്റ് വാതിൽ തുറന്ന് വീഴാൻ കഴിഞ്ഞതെങ്ങനെയെന്ന് യാത്രക്കാരിൽ ഒരാൾ വിവരിച്ചു.
പരിക്കേറ്റെങ്കിലും ക്യാപ്റ്റൻ ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് കോക്ക്പിറ്റ് വാതിൽ അൺലോക്ക് ചെയ്ത് തുറക്കാൻ കഴിഞ്ഞുവെന്ന് യാത്രക്കാരൻ പറഞ്ഞു. ഇത് യാത്രക്കാർക്ക് കോക്ക്പിറ്റിലേക്ക് പ്രവേശനം നൽകുകയും, അക്രമിയെ നേരിടാനും കീഴ്പ്പെടുത്താനും അനുവദിക്കുകയും ചെയ്തു
വിമാനം കുത്തനെ താഴേക്ക് പതിക്കുന്നതുകണ്ട് മുൻനിരയിലുണ്ടായിരുന്ന ഇസ്രായേലി യാത്രക്കാരും ജീവനക്കാരും കോക്ക്പിറ്റിലേക്ക് ഇരച്ചുകയറുകയും അക്രമിയായ സഹപൈലറ്റിനെ മല്ലിട്ടു കീഴ്‌പ്പെടുത്തുകയുമായിരുന്നു. തുടർന്ന് യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിലായ ക്യാപ്റ്റൻ സ്മിത്തിന് വിമാനത്തിലുണ്ടായിരുന്ന ഒരു ഇസ്രായേലി ഡോക്ടർ അടിയന്തര പ്രഥമശുശ്രൂഷ നൽകി ജീവൻ നിലനിർത്തി.
തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അതീവ ജാഗ്രതയോടെ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറെയും അക്രമിയായ സഹപൈലറ്റിനെയും തബൂക്കിലെ ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്ക് വിധേയനായ ക്യാപ്റ്റന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജീവൻ പണയംവെച്ച് വിമാനവും നൂറുകണക്കിന് യാത്രക്കാരെയും രക്ഷിച്ച ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറുടെ സമയോചിതമായ ഇടപെടലിനെ ആഗോള വ്യോമയാന മേഖലയും രാജ്യാന്തര മാധ്യമങ്ങളും വാനോളം പ്രശംസിക്കുകയാണ്. സംഭവത്തിൽ അന്താരാഷ്ട്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.