കോഴിക്കോട് ;ടി.വീണയ്ക്ക് എതിരായ സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) വീണ്ടും നടപടികളിലേക്ക്.
കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ടു സ്ഥലങ്ങളിലാണ് മൂന്നാം ഘട്ടത്തിലുള്ള പരിശോധന പുരോഗമിക്കുന്നത്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ(ഡിടിപിസി) ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ നന്ദുലാലിന്റെ കോഴിക്കോട് ഈസ്റ്റ് ഹില്ലിലുളള വീട്ടിൽ ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ പരിശോധന തുടങ്ങിയത്.ടി.വീണയുടെ ഭർത്താവ് പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളും ഈസ്റ്റ്ഹിൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമാണ് നന്ദുലാൽ.പി.എ.മുഹമ്മദ് റിയാസിന്റെ മറ്റൊരു സുഹൃത്തും കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.നിഖിലിന്റെ ഫ്ലാറ്റിലും തിരച്ചിൽ നടക്കുന്നുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ് വിവരം. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ഉൾപ്പെട്ട കേസ് ആയതിനാൽ ആരംഭം മുതൽ തന്നെ സിഎംആർഎൽ–എക്സാലോജിക് ഇടപാടുകളിലെ അന്വേഷണത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചിരുന്നു. കോഴിക്കോട്ടെ വിവിധ ഇടങ്ങളിൽ നടക്കുന്ന റെയ്ഡിൽ ഉൾപ്പെട്ടവർ ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളാണെന്നതും കേസിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്കു വഴിതുറക്കും.
കേസിലെ ആറാം പ്രതിയായ ടി.വീണയ്ക്ക് നിക്ഷേപമുള്ള കോഴിക്കോട്ടെ ഒരു കമ്പനിയിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതായി സൂചനയുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലേക്കർ ഇന്ത്യ കോർപ് എന്ന കമ്പനിയിലാണ് ഇത്തരത്തിൽ തിരച്ചിൽ നടത്തുന്നത്. കേസിൽ ടി.വീണയുടെ പേരിലുളള 16.5 ലക്ഷം രൂപയുടെ നിക്ഷേപങ്ങൾ നേരത്തെ ഇ.ഡി മരവിപ്പിച്ചിരുന്നു. മേയ് 27 ന് നടത്തിയ വീണയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലഭിച്ച ചില രേഖകൾ പ്രകാരം വീണയുടെ അക്കൗണ്ടിൽ 1,37,088 രൂപയും എക്സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയും ലേക്കർ ഇന്ത്യ കോർപിന്റെ അക്കൗണ്ടിൽ 15,57,414 രൂപയും ഉണ്ടായിരുന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതു കൂടാതെ ഈ കമ്പനിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തിയതായും സൂചനയുണ്ട്. കേസിൽ ടി.വീണയുടെ ഡയറിയിൽ കണ്ടെത്തിയ ചില വിവരങ്ങൾ പ്രകാരമാണ് റെയ്ഡ് എന്നാണ് വിവരം.
മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടവരുടെ സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതിനു മുന്നോടിയായാണ് അവസാനഘട്ട പരിശോധനയുടെ ഭാഗമായി കോഴിക്കോട് ഉൾപ്പെടെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തുന്നത് എന്നാണ് സൂചന. ആദ്യഘട്ടത്തിൽ ഇസിഐആർ(എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിവിധ ഇടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. രണ്ടാം ഘട്ടത്തിലാണ് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കോടതി നൽകിയ അനുമതി പ്രകാരം ടി.വീണയുടെ തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലുള്ള വീട്ടിൽ പരിശോധന






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.