പാലാ ;കെ.എം.മാണി തുടങ്ങി, കെ.ബി.ഗണേഷ് കുമാർ വെട്ടി... വീണ്ടും സി.പി.ജോണിന്റെ പച്ചക്കൊടി.
കെഎസ്ആർടിസി പാലാ– പെരിക്കല്ലൂർ സൂപ്പർ ഫാസ്റ്റ് വീണ്ടും മുതൽ പഴയ വഴികളിലൂടെ ഓടിത്തുടങ്ങി. 2016 സെപ്റ്റംബറിൽ അന്നത്തെ എംഎൽഎ കെ.എം.മാണി മുൻകയ്യെടുത്താണു പാലായേയും വയനാടൻ ഗ്രാമമായ പെരിക്കല്ലൂരിനെയും ബന്ധിപ്പിച്ച് കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്. ശരാശരി 40,000 –60,000 രൂപ പ്രതിദിന വരുമാനം നേടിയ ബസ് ലാഭകരമായി ഓടി.എന്നാൽ, കെ.ബി.ഗണേഷ് കുമാർ മന്ത്രിയായതിനെ തുടർന്ന് സർവീസുകൾ പുനഃക്രമീകരിക്കണമെന്ന തീരുമാനം എടുത്തിരുന്നു. 2023 ഡിസംബറിൽ സർവീസ് സുൽത്താൻ ബത്തേരി വരെയായി ചുരുക്കി. പെരിക്കല്ലൂർ മേഖലയിലേക്കുള്ള ബസ് സർവീസ് വെട്ടിച്ചുരുക്കിയത് വലിയ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വഴിവച്ചു. ഇപ്പോൾ സർവീസ് പഴയതുപോലെ പെരിക്കല്ലൂർ വരെ നീട്ടി.
സമയക്രമം: പാലാ – പെരിക്കല്ലൂർ: രാവിലെ 09.30 പാലാ. രാത്രി 8.00 പെരിക്കല്ലൂർ. പെരിക്കല്ലൂർ – പാലാ: പുലർച്ചെ 03.30 പെരിക്കല്ലൂർ. ഉച്ചയ്ക്ക് 3.00 പാലാ.
ഇതു വഴി: പാലാ, മരങ്ങാട്ടുപിള്ളി, ഉഴവൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, കാലടി, അങ്കമാലി, ചാലക്കുടി, തൃശൂർ, കുന്നംകുളം, എടപ്പാൾ, കുറ്റിപ്പുറം, കോട്ടയ്ക്കൽ, യൂണിവേഴ്സിറ്റി, കോഴിക്കോട്, താമരശ്ശേരി, അടിവാരം, വൈത്തിരി, കൽപറ്റ, മീനങ്ങാടി, സുൽത്താൻ ബത്തേരി, പുൽപള്ളി, മുള്ളൻകൊല്ലി, പെരിക്കല്ലൂർ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.