ക്വിസ് മത്സരത്തിൽ വിവാദമായ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ.

ക്വിസ് മത്സരത്തിൽ വിവാദമായ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ.

തിരുവനന്തപുരം ;കാസർകോട് കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിവാദമായ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്. കുമ്പള ഉപജില്ലയിലെ എയുപിഎസ് പള്ളത്തടുക്കയിലെ അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.ഓഗസ്റ്റ് 6 ന് കാസർകോട് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 

ഈ ക്വിസ് മത്സരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന ചോദ്യം ഉൾപ്പെടുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് അധ്യാപകന് എതിരെ നടപടി എടുത്തത്. ‘ബ്രിട്ടിഷുകാരുടെ കയ്യിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി?’ ആര് എന്നതായിരുന്നു വിവാദമായ ചോദ്യം. ഇതിനുള്ള ഉത്തരമായി വി.ഡി.സവർക്കർ എന്നാണ് അധ്യാപകർക്കു നൽകിയ ഉത്തരസൂചികയിൽ രേഖപ്പെടുത്തിയിരുന്നത്. 15 ചോദ്യങ്ങൾക്കു പുറമേ നൽകിയ 5 ടൈ ബ്രേക്കർ ചോദ്യങ്ങളിൽ അവസാനത്തേതായിരുന്നു ഈ ചോദ്യം

സംഘപരിവാർ ആഭിമുഖ്യമുള്ള അധ്യാപക സംഘടനയുടെ നേതാവാണ് അസോസിയേഷൻ ഭാരവാഹിയെന്നും അദ്ദേഹമാണ് ചോദ്യം തയാറാക്കിയതെന്നും പരാതി ഉയർന്നിരുന്നു. എഇഒ വഴിയാണ് സ്കൂളുകൾക്ക് ചോദ്യാവലി കൈമാറിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network