ബംഗാൾ മുന്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം

ബംഗാൾ മുന്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം

കൊൽ‌ക്കത്ത; ബംഗാൾ മുന്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം.

പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകവേ നോർത്ത് 24 പർഗാനാസ് ജില്ലയിൽ വച്ചായിരുന്നു ആക്രമണം. ഒരു കൂട്ടം ആളുകൾ മമതാ ബാനർജിയുടെ വാഹനം വളഞ്ഞ് പ്രതിഷേധിച്ചു.'കള്ളൻ, കള്ളൻ' എന്ന് വിളിച്ചായിരുന്നു ആളുകളുടെ പ്രതിഷേധം. വാഹനത്തിൽ ചെളിപുരട്ടുകയും വാഹനവ്യൂഹത്തിനുനേരെ വെള്ളക്കുപ്പികളും ചെരിപ്പുകളും എറിയുകയും ചെയ്തു. കാറിന്റെ ഗ്ലാസ് തുറന്നിരുന്നെങ്കിൽ തല പൊട്ടുമായിരുന്നുവെന്നും തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്നും മമത പറഞ്ഞു. 

ഇതുവരെ ഇത്തരമൊരു ആക്രമണത്തിന് ഇരയായിട്ടില്ലെന്നും മമത കൂട്ടിച്ചേർത്തു.പൊലീസിനെതിരെയും മുൻ മുഖ്യമന്ത്രി രംഗത്തുവന്നു. തങ്ങൾക്ക് മതിയായ സംരക്ഷണം നൽകിയില്ലെന്നും ബിജെപിക്ക് മാത്രമാണ് പൊലീസ് സംരക്ഷണം നൽകുന്നതെന്നും മമത ആരോപിച്ചു. സ്ഥലത്ത് സന്ദർശനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ഗൂഢാലോചനയുടെ ഫലമായാണ് ആക്രമണം ഉണ്ടായതെന്നും മമത പറഞ്ഞു. 

എംപിമാരായ കല്യാൺ ബാനർജി, സോല സെൻ എന്നിവരും മമതയ്ക്കൊപ്പമുണ്ടായിരുന്നു. സംഭവത്തെ ബിജെപി സംസ്ഥാന നേതൃത്വം അപലപിച്ചു. പൊതുജനവും ടിഎംസിയും തമ്മിലുള്ള പ്രശ്നമാണ്. സംഭവത്തിൽ ബിജെപിക്ക് പങ്കില്ലെന്നും അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്നും ബിജെപി ബംഗാൾ അധ്യക്ഷൻ‌ സമിക് ഭട്ടാചാര്യ പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network