കോട്ടയം ജില്ലാ തല ഓണാഘോത്തിൻ്റെ ഭാഗമായുള്ള ഘോഷയാത്ര ഇന്ന് കോട്ടയം നഗരത്തിൽ നടക്കും. ഇതിൻ്റെ ഭാഗമായി ഇന്ന് വൈകിട്ട് 𝟒മണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

കോട്ടയം ജില്ലാ തല ഓണാഘോത്തിൻ്റെ ഭാഗമായുള്ള ഘോഷയാത്ര ഇന്ന് കോട്ടയം നഗരത്തിൽ നടക്കും. ഇതിൻ്റെ ഭാഗമായി ഇന്ന് വൈകിട്ട് 𝟒മണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം.

കോട്ടയം ;ജില്ലാ ഭരണകൂടവും - ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലും - കോട്ടയം നഗരസഭയും, സംയുക്തമായി നടത്തുന്ന ജില്ലാതല ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് ആഗസ്റ്റ് 24 തിങ്കളാഴ്ച വൈകുന്നേരം 04.00 മണിക്കാണ് സാംസ്കാരിക ഘോഷയാത്ര നടക്കുക.

കോട്ടയം ബസേലിയോസ് കോളെജിനു സമീപത്തു നിന്നും ആരംഭിക്കുന്ന ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിക്കുന്നു. ഘോഷയാത്ര നടക്കുന്ന സാഹചര്യത്തിലാണ് കോട്ടയം നഗരത്തിൽ ഇന്ന് വൈകിട്ട് നാലുമണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

സാംസ്കാരിക ഘോഷയാത്ര ആരംഭിക്കുന്ന സമയം കെ.കെ.റോഡ് വഴി കഞ്ഞിക്കുഴി ഭാഗത്ത് നിന്നും കോട്ടയം ടൌൺ ഭാഗത്തേയ്ക്കുള്ള എല്ലാ വാഹനങ്ങളും കോട്ടയം കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ശാസ്ത്രിറോഡ്, വഴി കോട്ടയം ടൗൺ ഭാഗത്തേയ്ക്കും, പ്രൈവറ്റ് ബസ്സുകൾ ശാസ്ത്രിറോഡ്, കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലേയ്ക്കും പോകേണ്ടതാണ്.

കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും കോട്ടയം ടൌൺ ഭാഗത്തേയ്ക്കുള്ള പ്രൈവറ്റ് ബസ് ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും ശാസ്ത്രി റോഡ് വഴി ശീമാട്ടി റൗണ്ടിൽ എത്തി പോകേണ്ടതാണ്.

സാംസ്കാരിക ഘോഷയാത്ര മനോരമ ജംഗ്ഷൻ കടന്നു പോകുന്ന സമയം ചെറിയ വാഹനങ്ങൾ മനോരമ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഈരയിൽക്കടവ് ബൈപ്പാസ് റോഡ് വഴി തെക്കോട്ട് പോകേണ്ടതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !