മാലതട്ടാൻ ശ്രമിച്ച ‘പൂജാരി’ കൊലക്കേസ് പ്രതി; കോഴിക്കച്ചവടവും വിസാ തട്ടിപ്പും; സ്ഥിരം കുറ്റവാളി

പത്തനംതിട്ട: ക്ഷേത്രജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ പൂജാരി കൊലപാതകക്കേസിൽ വിചാരണ നേരിടുന്നയാൾ.

ഇലന്തൂർ പൂക്കോട് മേട്ടയിൽ എം.പി.ബിജുമോൻ (52) ആണ് കഴിഞ്ഞദിവസം ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. 2009-ൽ പത്തനംതിട്ടയിലെ ഫിനാൻസ് കമ്പനി ഉടമയായിരുന്ന വാസുക്കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയാണ് ഇയാൾ.കടത്തിക്കൊണ്ടുപോയ പ്രതികൾ കഴുത്തിൽ തുണിമുറുക്കി കൊന്നശേഷം മാവേലിക്കര പുന്നമൂടിനുസമീപം ഉപേക്ഷിക്കുകയായിരുന്നു. 2023-ലാണ് ഈ കേസിൽ വിചാരണ തുടങ്ങിയത്. 

ഇക്കഴിഞ്ഞ ജൂൺ 23-നും പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയിൽ (ഒന്ന്) ബിജുമോൻ ഹാജരായിരുന്നു. കേസിൽ ഇതുവരെ 80 സാക്ഷികളെ വിസ്തരിച്ചു. ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിൽ കഴകം ജോലിചെയ്യുന്ന വിജയമ്മയ്ക്ക് നേരേയാണ് പൂജാരിയായ ബിജുമോൻ വെള്ളിയാഴ്ച അതിക്രമം നടത്തിയത്. ആറുമാസം മുൻപാണ് ഈ കുടുംബക്ഷേത്രത്തിൽ ബിജുമോൻ പൂജാരിയായത്. ദിവസവും രാവിലെയും വൈകീട്ടും പൂജയുള്ള ക്ഷേത്രമാണ്. ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ ശുപാർശയിലാണ് ഇയാൾ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിൽ എത്തുന്നത്. മറ്റൊരു പൂജാരി മുഖേന എത്തിയതിനാൽ ക്ഷേത്രം ഭാരവാഹികൾക്ക് സംശയമൊന്നും തോന്നിയില്ല. 

ജീവിതപശ്ചാത്തലവും പരിശോധിച്ചില്ല. എന്നാൽ, പണത്തിനോട് അമിത താത്പര്യം കാട്ടിയിരുന്ന ആളായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇലന്തൂരിലെ വീട്ടിൽനിന്നാണ് ജോലിക്ക് പോയിവന്നുകൊണ്ടിരുന്നത്. നേരത്തേ അച്ചൻകോവിൽ അയ്യപ്പക്ഷേത്രത്തിലും പൂജാരിയുടെ സഹായിയായി ബിജുമോൻ ജോലിക്കെത്തിയിരുന്നു. കോവിഡ് കാലത്ത് വീട്ടിൽ പോയിവരാൻ താത്കാലികമായി നൽകിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പരാതികൾ ഉയർന്നതിനെ തുടർന്ന് ദേവസ്വം ബോർഡ് ഇയാളെ ഒഴിവാക്കി. 

വാസുക്കുട്ടി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ബിജുമോൻ പൂക്കോട് ജങ്ഷനിൽ ഇറച്ചിക്കോഴി വ്യാപാരം തുടങ്ങിയിരുന്നു. പിന്നീട് കുമ്പനാട് മുട്ടുമൺ ജങ്ഷനിലെ ട്രാവൽ ഏജൻസിയിൽ ജോലിചെയ്തു. ഇവിടെ വിസ വാഗ്ദാനംചെയ്ത് പണം തട്ടിയതിന് ഇയാളുടെ പേരിൽ കോയിപ്രം സ്റ്റേഷനിൽ കേസുണ്ട്. രണ്ടുതവണ എക്സൈസിന്റെ പിടിയിലുമായിട്ടുണ്ട്. കിടങ്ങന്നൂരിൽ ബിജുമോന്റെ ഉടമസ്ഥതയിൽ ഒരു പലചരക്ക് വ്യാപാരസ്ഥാപനമുണ്ട്. സഹായിയെ വെച്ചാണ് ഇതിന്റെ പ്രവർത്തനം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !