തലശ്ശേരി: കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി പൂവളപ്പ്‌തെരു എസ്.എ ഹൗസിൽ എസ്. സജീർ (32) ആണ് അറസ്റ്റിലായത്. മഞ്ഞോടിയിൽ വെള്ളിയാഴ്ച രാത്രി 10.30-നാണ് സംഭവം. പോലീസ് വാഹനം കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സജീറിനെ തടഞ്ഞുനിർത്തിയാണ് പരിശോധിച്ചത്.കൈ പുറകിൽകെട്ടി വാച്ച് മറച്ചുപിടിക്കാൻ ശ്രമിച്ചതോടെ വാച്ച് അഴിച്ച് കാണിക്കാൻ പറഞ്ഞെങ്കിലും അഴിച്ചില്ല.വീണ്ടും ആവശ്യപ്പെട്ടപ്പോൾ അഴിച്ച് കാണിച്ച വാച്ച് പരിശോധിച്ചപ്പോഴാണ് സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ എംഡിഎംഎ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് 3000 രൂപയ്ക്ക് വാങ്ങിയതാണെന്ന് പോലീസിനോട് പറഞ്ഞു. ഫോൺ മുഖാന്തരമാണ് നൽകിയ ആളുമായുള്ള പരിചയം.
വാട്‌സാപ്പ് നമ്പറിൽ വിളിച്ച് സാധനം ഉണ്ടോ എന്ന് ചോദിച്ചാൽ പണവുമായി വരാൻ പറയുകയാണ് പതിവ്. തലശ്ശേരി എസ്.ഐ. അശ്വിൻ റോയിയും സംഘവുമാണ് പരിശോധന നടത്തിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.