സെൻട്രൽ ജയിലിൽ സംഘടിപ്പിച്ച ഓണാഘോഷം അടിപിടിയിൽ കലാശിച്ചു

സെൻട്രൽ ജയിലിൽ സംഘടിപ്പിച്ച ഓണാഘോഷം അടിപിടിയിൽ കലാശിച്ചു

തിരുവനന്തപുരം; പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ഉദ്യോഗസ്ഥർ സംഘടിപ്പിച്ച ഓണാഘോഷം അടിപിടിയിൽ കലാശിച്ചു.

ജയിൽ ജീവനക്കാരുടെ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെയാണ് ജീവനക്കാർ തമ്മിലടിച്ചത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ഡിജെ പാർട്ടി നടക്കുമ്പോഴായിരുന്നു സംഘർഷമുണ്ടായത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തിരുന്നു. 

നേരത്തേ ജയിൽ ഡിജിപിയാണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്. എന്നാൽ രാത്രിയോടെ ഡിജെ പാർട്ടി ആരംഭിച്ചപ്പോൾ ചില ഉദ്യോഗസ്ഥർ വേദിയിലേക്കു തള്ളിക്കയറാനും നൃത്തം ചെയ്യാനും ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. 

അടിപിടിയിൽ ഒരു ഉദ്യോഗസ്ഥന്റെ കണ്ണിനു പരുക്കേറ്റു. മറ്റു ചില ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. എന്നാൽ സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജയിൽ ഡിജിപി ആവശ്യപ്പെട്ടതായി വിവരമുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network