ആഭ്യന്തര പ്രതിസന്ധി രൂക്ഷം,വിമാന യാത്രാ നിരക്ക് ഉയരും

ആഭ്യന്തര പ്രതിസന്ധി രൂക്ഷം,വിമാന യാത്രാ നിരക്ക് ഉയരും

ഫ്രാങ്ക്ഫർട്ട്∙ ഇന്ധനവില വർധനവും ജീവനക്കാരുടെ പണിമുടക്ക് ഉൾപ്പെടെയുള്ള ആഭ്യന്തര പ്രതിസന്ധികളും മൂലം പ്രമുഖ ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.

രണ്ടാം പാദത്തിലെ പ്രവർത്തന ലാഭത്തിൽ 56 ശതമാനത്തിന്റെ ഭീമമായ ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്.2026ലേക്കുള്ള ഇന്ധന ആവശ്യത്തിന്റെ 86 ശതമാനവും മുൻകൂട്ടി ബുക്ക് ചെയ്തിരുന്നെങ്കിലും, ക്രൂഡ് ഓയിലിനേക്കാൾ അസംസ്കൃത കെറോസിൻ വില ഉയർന്നത് മൂലം 1.5 ശതകോടി യൂറോയുടെ അധികച്ചെലവാണ് ലുഫ്താൻസയ്ക്ക് ഉണ്ടായത്. 

കൂടാതെ, ജീവനക്കാരുടെ പണിമുടക്ക് സൃഷ്ടിച്ച സാമ്പത്തിക നഷ്ടവും ഉയർന്ന പ്രവർത്തനച്ചെലവും കമ്പനിയെ വീണ്ടും നഷ്ടത്തിലേക്ക് തള്ളിവിട്ടു. എന്നാൽ, എയർ ഫ്രാൻസ്-കെ.എൽ.എം (Air France-KLM), ബ്രിട്ടിഷ് എയർവേയ്‌സിന്റെ മാതൃ കമ്പനിയായ ഐ.എ.ജി (IAG) എന്നീ ലുഫ്താൻസയുടെ പ്രധാന എതിരാളികൾ ഈ പ്രതിസന്ധിയെ താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ് തരണം ചെയ്യുന്നത്.

ഈ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലുഫ്താൻസ സിഇഒ കാർസ്റ്റൻ സ്പോറിന്റെ നേതൃത്വത്തിൽ അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, കൂടുതൽ ഇന്ധനം ആവശ്യമായി വരുന്ന എയർബസ് A340-600 വിമാനങ്ങൾ സർവീസിൽ നിന്ന് നേരത്തെ പിൻവലിക്കാനും രണ്ട് ബോയിങ് 747-400 വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചു. 

ഒപ്പം ‌‘ന്യൂ വേസ്’ പദ്ധതിയിലൂടെ 550 തസ്തികകൾ വെട്ടിക്കുറയ്ക്കുകയും ആളുകൾ കുറവുള്ളതും ലാഭകരമല്ലാത്തതുമായ യൂറോപ്യൻ റൂട്ടുകളിലെ സർവീസുകൾ റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !