കോഴിക്കോട്: മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് യുവതിയെ കത്തി കാണിച്ച് ആക്രമിച്ചയാൾ അറസ്റ്റിൽ.
പെരുവയൽ സ്വദേശി മയങ്ങോട്ട് ചാലിൽ വീട്ടിൽ നിയാസ് (30) എന്നയാളെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.വെള്ളിയാഴ്ച്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് രാവിലെ മേരിക്കുന്ന് സ്വദേശിനിയായ അസ്മ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പണം ചോദിച്ചത് നൽകാത്തതിലുള്ള വിരോധംവെച്ച് യുവതിയെ ആക്രമിക്കുകയും, കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.വീടിന്റെ ജനവാതിലും വീട്ടിലുള്ള സാധനങ്ങളും പ്രതി അടിച്ച് നശിപ്പിച്ചിട്ടുമുണ്ട്. തുടർന്ന് യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്‌ഐ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
പ്രതിക്ക് ചങ്ങനാശ്ശേരി, കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.