കോഴിക്കോട്; കുറ്റ്യാടിയിൽ മൂന്നു യുവാക്കൾക്കു വെട്ടേറ്റു. മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പ്രണയവുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യത്തെ തുടർന്നാണു യുവാക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചതെന്നാണു വിവരം.
ഞായറാഴ്ച രാത്രി 9.20 ന് ആണ് സംഭവം. കുറ്റ്യാടി നിട്ടൂർ മൊട്ടന്തറ എന്ന സ്ഥലത്താണു യുവാക്കൾക്കു വെട്ടേറ്റത്. ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണു വെട്ടേറ്റത്. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കുകളിൽ എത്തിയ ഒരാളുടെ മകളുമായി വെട്ടേറ്റ ഷോജിന്റെ ബന്ധു പ്രണയത്തിലായിരുന്നു. ഇതു സംബന്ധിച്ച തർക്കത്തെ തുടർന്നു വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് വാക്കത്തി ഉപയോഗിച്ചു വെട്ടിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു.
യുവാക്കളെ വെട്ടിയശേഷം ബൈക്കുകളിൽ രക്ഷപ്പെട്ട സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിച്ചു. നരിക്കാട്ടേരി സ്വദേശി ശ്രീജിത്ത് എന്നയാളാണ് കസ്റ്റഡിയിലുള്ളത്. വെട്ടേറ്റവരുടെ പരുക്കുകൾ ഗുരുതരമല്ല. ഇവരിൽ ഷോജിനെയും ബബിനെയും മെഡിക്കൽ കോളജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം തുടങ്ങി.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.