ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയങ്ങളില്‍ പാര്‍ലമെന്‍റ് പ്രക്ഷുബ്‌ദമാകുന്നതിനിടെ കേരളം ബില്‍ അവതരിപ്പിച്ചു.
അമിത് ഷായ്‌ക്ക് പകരം സഹമന്ത്രി നിത്യാനന്ദ് റായിയാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ എപ്പോള്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്നതില്‍ വ്യക്തയില്ല. ബില്‍ അവതരണത്തിനിടെ അമിത് ഷാ എവിടെയെന്ന് കേരളത്തിലെ എംപിമാര്‍ ചോദിച്ചു. അതേസമയം പാര്‍ലമെന്‍റ് മന്ദിരത്തില്‍ എത്തിയെങ്കിലും ആഭ്യന്തര മന്ത്രി സഭയില്‍ എത്തിയില്ല. ഇത് വലിയ പ്രതിഷേധങ്ങള്‍ വഴിയൊരുക്കി. കേരളം ബില്ലിന് പുറമെ ട്രൈബ്യൂണൽസ് റിഫോംസ് ബിൽ, ഖനി-ധാതു (വികസന-നിയന്ത്രണ) ഭേദഗതി ബിൽ, ദേശീയ സഹകരണ വികസന കോർപ്പറേഷൻ (ഭേദഗതി) ബിൽ എന്നിവയും അവതരിപ്പിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് സഭയില്‍ എത്തിയില്ല. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ വിവിധ ബില്ലുകള്‍ അവതരിപ്പിക്കാന്‍ ഇന്ന് അമിത് ഷാ പാര്‍ലമെന്‍റില്‍ എത്തുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തിലെ പൊലീസ് അതിക്രമത്തിലും രാമക്ഷേത്ര സംഭാവന തട്ടിപ്പും സംബന്ധിച്ചുള്ള വിഷയത്തില്‍ രാവിലെ സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു . ഇതോടെ നിര്‍ത്തി വച്ച സഭാ നടപടികള്‍ ഉച്ചയ്‌ക്ക് 12.30നാണ് വീണ്ടും ആരംഭിച്ചത്.നീറ്റ് പരീക്ഷാ ക്രമക്കേടിന് പിന്നാലെ ദേശീയ തലസ്ഥാനത്ത് സിജെപിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണ്. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസില്‍ നിന്നടക്കമുണ്ടായ മര്‍ദനത്തിലും ആഭ്യന്തരമന്ത്രി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ശബ്‌ദമുയര്‍ത്തിയിരുന്നു. മാത്രമല്ല വിഷയത്തില്‍ യാതൊരു പ്രതികരണവുമില്ലാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ എംപികാര്‍ കഴിഞ്ഞ ദിവസങ്ങളിലും പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഇന്ന് രാവിലെ അയോധ്യയിലെ രാമക്ഷേത്രത്തിൽ സംഭാവന തട്ടിപ്പ് നടത്തിയതായി ആരോപിക്കപ്പെടുന്ന വിഷയത്തിൽ ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി എംപി അഖിലേഷ് യാദവ് കേന്ദ്രത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സംബന്ധിച്ച് കേന്ദ്രം ഉത്തരം നൽകണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ബിജെപി വമ്പന്‍ ഭൂമാഫിയ പാര്‍ട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തിനിടെയുണ്ടായ ആക്രമണങ്ങളെ കുരിച്ചും അദ്ദേഹം പ്രതികരിച്ചു. 'എന്തിനാണ് പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തി പ്രയോഗിച്ചത്? എന്തിനാണ് കണ്ണീര്‍ വാതകം ഉപയോഗിച്ചത്? ഇക്കാര്യങ്ങളാണ് തങ്ങള്‍ക്ക് സര്‍ക്കാരിനോട് ചോദിക്കാനുള്ളത്. ഈ സര്‍ക്കാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ എഫ്‌സിആർഎ അവതരിപ്പിക്കുകയാണ്. ഇന്ത്യൻ പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്ന് സര്‍ക്കാരും ബിജെപിയും ഞങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ഔദ്യോഗികമായും അനൗദ്യോഗികമായും നിരവധി പേര്‍ ഇന്ത്യയിൽ നിന്ന് വലിയ തുകകൾ കൊണ്ടുപോയി... സത്യം, അവർ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. എഫ്‌സിആർഎ വഴി ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള വഴികൾ അവർ അന്വേഷിക്കുകയാണെന്നും' അഖിലേഷ് യാദവ് പറഞ്ഞു.'ബിജെപി ഒരു ഭൂമാഫിയ പാര്‍ട്ടിയാണ്. അവര്‍ ഒരു കുളമോ അല്ലെങ്കില്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലമോ കണ്ടെത്തിയാല്‍ അത് അയോധ്യയെ പോലെയാക്കും. ശേഷം അവിടെയുള്ള ഭൂമിയുടെ വില കുതിച്ചുയരുകയാണ്. ആഭ്യന്തര മന്ത്രി പാര്‍ലമെന്‍റിെലത്തി സിജെപി പ്രതിഷേധത്തിലെ ആക്രമണത്തെ കുറിച്ചും രാമക്ഷേത്രം സംബന്ധിച്ച വിഷയത്തിലും മറുപടി പറയണം. അതല്ലെങ്കില്‍ പ്രതികരിക്കും വരെ പാര്‍ലമെന്‍റ് സ്‌തംഭനം തുടരുമെന്നും' അദ്ദേഹം പറഞ്ഞു.
പ്രതികരിക്കണമെന്ന് കെസി വേണുഗോപാല്‍
ജന്തര്‍ മന്തറിലെ സംഭവത്തില്‍ ആഭ്യന്തര മന്ത്രി പ്രതികരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് എംപിയുമായ കെസി വേണുഗോപാലും പറഞ്ഞു. അമിത് ഷാ വിഷയത്തില്‍ പ്രതികരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ല. അക്കാര്യത്തിൽ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ആദ്യം ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വന്ന് ഡൽഹിയിലെ വിദ്യാർഥികൾക്കെതിരെയുണ്ടായ അതിക്രമങ്ങളെ കുറിച്ച് പ്രസ്‌താവന നടത്തണം. ഇതാണ് ഞങ്ങളുടെ വ്യക്തമായ ആവശ്യമെന്നും' കെസി വേണുഗോപാല്‍ പറഞ്ഞു.
കേന്ദ്രത്തെ വിമർശിച്ച് മല്ലു രവി
നാല് പ്രധാന ബില്ലുകളില്‍ ഭേദഗതികളിലെ സ്‌തംഭനാവസ്ഥയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി മല്ലു രവി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണം അടക്കമുള്ള ബില്ലുകള്‍ പാസാക്കാന്‍ ഉന്നത നേതൃത്വം പാര്‍ലമെന്‍റിലെത്തണമെന്നും പ്രതിപക്ഷത്തിന്‍റെ ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില്ലുകള്‍ പാസാക്കാന്‍ മോദി സര്‍ക്കാരിന് ശരിക്കും താത്‌പര്യമുണ്ടെങ്കില്‍ അവര്‍ പാര്‍ലമെന്‍റില്‍ എത്തണം. സിജെപി പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാര്‍ജ്, വെടിവയ്‌പ്പ് എന്നിവയെ കുറിച്ച് അവരുടെ പ്രതികരണമാണ് തങ്ങള്‍ക്ക് ആവശ്യമെന്നും മല്ലു രവി പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.