യുകെ;യുകെയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ (പുത്തൻകാവിൽ) ലെസ്‌ലി കെ. ജോൺ (39) ആണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ജോലിസ്ഥലത്തുവച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീണ ലെസ്‌ലിയെ രക്ഷിക്കാനായി ഉടൻ ആംബുലൻസിന്റെ അടിയന്തര സഹായം തേടുകയും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.യുകെയിലെ കെല്ലി കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ പ്രൊക്യുർമെന്റ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു ലെസ്‌ലി. അഞ്ചുവർഷം മുൻപാണ് ലെസ്‌ലിയും കുടുംബവും യുകെയിലെത്തിയത്. വെംബ്ലിയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. ഭാര്യ സുനിഷ.
കോശി - ഹിൽഡാ കോശി എന്നിവരാണ് മാതാപിതാക്കൾ.ലെസ്‌ലിയുടെ മൃതദേഹം ഹാരോയിലെ നോർത്ത്‌വിക് പാർക്ക് ഹോസ്പിറ്റലിലാണ്. തുടർ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനായി കുടുംബം കാത്തിരിക്കുകയാണ്. നാട്ടിൽ ചന്ദനപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗങ്ങളാണ് കുടുംബം.
യുകെയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. അഞ്ചുവർഷം മുൻപ് പുതിയ ജീവിതം തേടി കുടുംബത്തോടൊപ്പം യുകെയിലെത്തിയ യുവാവിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും നാട്ടിലെ ബന്ധുക്കളും






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.