റീൽസ് ഹീറോമാരുടെ ഷോയൊക്കെ അവസാനിപ്പിക്കും,ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയതായി എഡിജിപി പി.വിജയൻ

റീൽസ് ഹീറോമാരുടെ ഷോയൊക്കെ അവസാനിപ്പിക്കും,ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയതായി എഡിജിപി പി.വിജയൻ

തിരുവനന്തപുരം ; അർജുൻ ആയങ്കിയെ പിടിക്കാൻ പൊലീസ് കറങ്ങിയിട്ടൊന്നുമില്ലെന്നും അവൻ തന്നെയാണ് കറങ്ങിയതെന്നും എഡിജിപി പി.വിജയൻ.

അവനാണ് പൊലീസിനെ പേടിച്ച് പല ദിക്കിലേക്ക് ഓടി പോയത്. പൊലീസുകാർ പൊലീസിന്റെ സ്ട്രാറ്റജിക്ക് അനുസരിച്ചാണ് നീങ്ങിയത്. കേരള പൊലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെയും ലോക്കൽ പൊലീസിന്റെയും അടക്കം കൂട്ടായ വിജയമാണ് അറസ്റ്റിനു പിന്നിൽ. കേസുകൾ ഓരോന്നായി പരിശോധിക്കുകയാണ്. നിയമപരമായി ആലോചിച്ചേ കാര്യങ്ങൾ ചെയ്യുകയുള്ളൂ. കണ്ണൂരിൽ ഒരു കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അർജുനെ കൊച്ചിയിലേക്ക് കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്നും പി. വിജയൻ പറഞ്ഞു. 

പൊലീസിനെ വെല്ലുവിളിക്കുക എന്നാൽ സമൂഹത്തെ വെല്ലുവിളിക്കുക എന്നാണ്. ആ പോസ്റ്റുകൾക്ക് ലൈക്ക് അടിച്ചവർക്കും കമന്റിട്ടവർക്കെതിരെയും പിന്നാലെ വരും. സമൂഹത്തെ വെല്ലുവിളിച്ച് ഇനി ഒരു ആയങ്കിമാരും ഉണ്ടാകരുത്. ജാമ്യം ലഭിക്കാത്ത കേസുകളും അർ‌ജുൻ ആയങ്കിയ്ക്കെതിരെ ഉണ്ട്. ആയങ്കി മാത്രമല്ല, ഒരു ഗുണ്ടയ്ക്കും വെല്ലുവിളിക്കാനുള്ള ധൈര്യം ഉണ്ടാകാൻ പാടില്ല. 

കേരളത്തിലെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്നവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ആ ലിസ്റ്റ് വഴി ഓപ്പറേഷൻ പ്ലാൻ ചെയ്യുന്ന സമയത്താണ് ആയങ്കിയുടെ വെല്ലുവിളി ഉണ്ടായത്. ഇന്നലെ രാത്രി 10 മണി വരെ 55 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ ആയങ്കിയുടെ കൂട്ടാളികളും അല്ലാത്തവരുമുണ്ട്. ഇന്ന് കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കും.വാൾ കൊണ്ടൊക്കെ ജന്മദിന കേക്ക് മുറിക്കുന്ന റീൽസ് ഹീറോമാരുടെ ഷോയൊക്കെ ഇതോടെ അവസാനിക്കും. ചില ഗുണ്ടകളുടെ വരുമാന സ്രോതസിനു പിന്നിൽ ചില സ്പോൺസർമാരുണ്ട്. 

അത് ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്. ആയങ്കിക്ക് ലഭിച്ച ഹീറോ പരിവേഷം താൽക്കാലിക ഷോ മാത്രമാണ്. ആയങ്കിയെ വെടിവയ്ക്കാൻ പൊലീസ് ഉത്തരവിട്ടിട്ടില്ല. ഒരു ആയങ്കിയല്ല, ഇനി മറ്റൊരു ആയങ്കിയും ഉണ്ടാകാതിരിക്കാനാണ് ശ്രമം. പൊലീസിനെ വെല്ലുവിളിക്കാൻ അനുവദിക്കരുതെന്ന നിലപാടാണ് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതെന്നും പി. വിജയൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !