ടൈഫൂൺ "ഡോൾഫിൻ" ചൈന തീരത്തേക്ക്,കേരളത്തിൽ മഴ കടുക്കും

ടൈഫൂൺ "ഡോൾഫിൻ" ചൈന തീരത്തേക്ക്,കേരളത്തിൽ മഴ കടുക്കും

കാസർകോട്: പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട ടൈഫൂൺ "ഡോൾഫിൻ" ചൈന തീരത്തേക്ക് അടുക്കുന്നത്തിൻ്റെ സ്വാധീനത്തിൽ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ആറ്, ഏഴ്, എട്ട് തീയതികളിലാണ് അതി ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. നാളെ കണ്ണൂർ, കാസർകോട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്‌, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെലോ അലെർട് മുന്നറിയിപ്പുണ്ട്. 7 ന് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ യെലോ അലെർട് ആണ്.തെക്കൻ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.

തെക്കൻ തമിഴ്‌നാടിനും പുതുച്ചേരിക്കും മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയുമുണ്ട്. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.

ഓഗസ്റ്റ് 5 മുതൽ 8 വരെ തീയതികളിൽ കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !