ഇടുക്കിയിലെ മഴക്കെടുതിയും പുനരധിവാസ പ്രവർത്തനങ്ങളും വിലയിരുത്തി; ഡാമുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

ഇടുക്കിയിലെ മഴക്കെടുതിയും പുനരധിവാസ പ്രവർത്തനങ്ങളും വിലയിരുത്തി; ഡാമുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഡാമുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കെഎസ്ഇബിയും ജലസേചന വകുപ്പും യോഗത്തിൽ അറിയിച്ചു. മലങ്കര ഡാമിൽ നിലവിൽ ജലനിരപ്പ് കുറയുകയാണ്. 


40.56 മീറ്ററാണ് ചൊവ്വാഴ്ച 12 വരെയുള്ള കണക്ക് പ്രകാരം ജലനിരപ്പ്. 42 മീറ്ററാണ് ഡാമിലെ ഫുൾ റിസർവോയർ ലെവൽ. നിലവിൽ 5 ഷട്ടറുകൾ 50 മീറ്റർ ഉയർത്തി മൂവാറ്റുപുഴയാറിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ ആർഡിഒയുമായും തഹസിൽദാറുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ യോഗം നിർദേശിച്ചു.


ഇടുക്കി ഡാമിലെ ജലനിരപ്പിലും ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ വർഷം ഇതേസമയത്തു 70 ശതമാനം ആയിരുന്ന ജലനിരപ്പ് നിലവിൽ 43 ശതമാനം മാത്രമാണ്. ഇടുക്കി ഡാമിൽ വൈദ്യുതി ഉൽപാദനം ഇല്ലാതിരുന്നതിനാലാണ് മലങ്കര ഡാമിൽ അധികം വെള്ളമെത്താതിരുന്നതും കൃത്യമായ ക്രമീകരണം ഏർപ്പെടുത്താൻ കഴിഞ്ഞതെന്നും വിലയിരുത്തി. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തമിഴ്നാട് എടുക്കുന്നത് ഗുണകരമായിരിക്കുമെന്നു യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിക്കും. നിലവിൽ 119.75 അടിയാണ് ഡാമിലെ ജലനിരപ്പ്.


മൂന്നാറിൽ ജാഗ്രത മൂന്നാറിൽ അതീവ ജാഗ്രത പുലർത്തും. ദേശീയപാതയുടെ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തും. 


ദുരന്തനിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫിസർ, ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയപാത അതോറിറ്റിയുടെയും എൻജിനീയർമാർ എന്നിവരടങ്ങുന്ന സംഘമാകും പരിശോധന നടത്തുക. ദേവികുളം സബ് കലക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !