ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.
മാടപ്പുരയ്ക്കൽ പടീറ്റതിൽ വാടകയ്ക്ക് താമസിക്കുന്ന ശിവൻകുട്ടി(67)യാണ് മരിച്ചത്. കൈകാലുകൾ കൂട്ടിക്കെട്ടി, കഴുത്തിൽ കയർ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം.മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യയും മറ്റുള്ളവരും വണ്ടാനം ആശുപത്രിയിലായിരുന്നു. അതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.തിങ്കളാഴ്ച രാവിലെ ചെറുമകൾ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
മോഷണശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ശിവൻകുട്ടിയുടെ ദേഹത്തും വീട്ടിനുള്ളിലുമുണ്ടായിരുന്ന ആറുപവൻ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. ഹരിപ്പാട് പോലീസ് അന്വേഷണം തുടങ്ങി. സരസ്വതിയാണ് ശിവൻകുട്ടിയുടെ ഭാര്യ. മക്കൾ: ശശികല, ശ്രീകല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.