പാലായുടെ കാർഷിക പെരുമയ്ക്ക് വാനോളം തിളക്കം: പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് മികച്ച എഫ്.പി.ഒ-യ്ക്കുള്ള സംസ്ഥാന അവാർഡ്

പാലായുടെ കാർഷിക പെരുമയ്ക്ക് വാനോളം തിളക്കം: പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് മികച്ച എഫ്.പി.ഒ-യ്ക്കുള്ള സംസ്ഥാന അവാർഡ്

പാലാ: കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കും കർഷകരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിയ മാതൃകാ പദ്ധതികൾക്കുമുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി സ്വന്തമാക്കി.

പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാർഢ്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ചിറകിലേറിയാണ് കർഷകരുടെ കണ്ണീരൊപ്പുന്ന ഈ മഹത്തായ സംരംഭം രൂപീകൃതമായതും ഇന്ന് ചരിത്ര നേട്ടത്തിന്റെ നെറുകയിൽ എത്തിനിൽക്കുന്നതും. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രധാന ഫാർമർ പ്രൊഡ്യൂസർ യൂണിറ്റാണ് സാൻ തോം കമ്പനി.

കർഷകരെ ശാക്തീകരിക്കുക, അവരുടെ ഉൽപ്പന്നങ്ങൾക്ക് അർഹമായ ന്യായവില ഉറപ്പാക്കുക, ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി നേരിട്ട് വിപണി കണ്ടെത്തുക എന്നീ മഹത്തായ ലക്ഷ്യങ്ങളോടെയാണ് പാലാ രൂപത ഈ സംരംഭത്തിന് തുടക്കമിട്ടത്. സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, ഫാ. മാത്യു പുളിയ്ക്കപറമ്പിൽ, ഫാ. ജോബി താഴത്തു വരിക്കയിൽ എന്നിവരുടെ കൃത്യമായ ആസൂത്രണവും കർഷക കൂട്ടായ്മയുടെ അക്ഷീണ പരിശ്രമവുമാണ് കമ്പനിയെ ഈ സംസ്ഥാന പുരസ്കാരത്തിന് അർഹമാക്കിയത്.

നാടിന്റെ കാർഷിക സംസ്കാരത്തെ ചേർത്തുപിടിച്ചുകൊണ്ട് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും വിപണനത്തിലും വൻ മുന്നേറ്റമാണ് കമ്പനി കാഴ്ചവെച്ചത്. കേവലം ലാഭം മാത്രം ലക്ഷ്യമാക്കാതെ, പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകർക്ക് താങ്ങും തണലുമാകാൻ പാലാ രൂപത കാണിച്ച പ്രതിബദ്ധതയ്ക്കുള്ള വലിയൊരു അംഗീകാരം കൂടിയാണ് ഈ അവാർഡ്.

ഈ ചരിത്രവിജയത്തിൽ പങ്കാളികളായ ഡയറക്ടർ ബോർഡ് അംഗങ്ങൾ, വൈദികർ, കർഷക പങ്കാളികൾ, മറ്റ് ജീവനക്കാർ എന്നിവരെ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും രൂപതാ നേതൃത്വവും അഭിനന്ദിച്ചു. ഈ പുരസ്കാരം കാർഷിക മേഖലയിലെ പുതിയ പദ്ധതികൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network