മീനച്ചിലാറിന്റെ ദൃശ്യഭം​ഗിയുമായി സം​ഗീത ആൽബം പുറത്തിറങ്ങി.

മീനച്ചിലാറിന്റെ ദൃശ്യഭം​ഗിയുമായി സം​ഗീത ആൽബം പുറത്തിറങ്ങി.

പാലാ : മീനച്ചിലാറിന്റെ സൗന്ദര്യത്തിനു പാട്ടു കൊണ്ട് ദൃശ്യാവിഷ്കാരമൊരുക്കി മീനച്ചിലാറേ...... എന്ന സം​ഗീത ആൽബം പുറത്തിറങ്ങി.

മീനച്ചിലാറിന്റെ ദൃശ്യഭം​ഗിയെ ഹെലിക്യാമിൽ ചിത്രീകരിച്ചു കൊണ്ടാണ് നാടൻപാട്ടായി ​ഗാനം ഇറങ്ങിയത്. വിദേശമലയാളിയായ ടി.ഡി.വിജയനാണ് ആൽബത്തിന്റെ നിർമ്മാണം. മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഉ​ദ്യോ​ഗസ്ഥനും വിവിധ സം​ഗീത ആൽബങ്ങളുടെ രചിയതാവുമായ അനീഷ് ആനിക്കാടാണ് മീനച്ചിലാറെ... എന്ന സം​ഗീത ആൽബത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ​

ഗാനം ആലപിച്ചിരിക്കുന്നതും സം​ഗീതവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്നതും ​സ്‌റ്റേജ് ഷോ യിലൂടെയും ടെലിവിഷൻ ചാനലിലൂടെയും ആസ്വാദകരുടെ മനം കവർന്നിട്ടുള്ള ഗായകൻ സന്തോഷ് ഞാറയ്ക്കലാണ്. 

വിവിധ സിനിമകൾക്കു ഹെലിക്യാം ചിത്രീകരിച്ചിട്ടുള്ള ​ഗോകുൽ ചന്ദ്രനാണ് മീനച്ചിലാറിന്റെ ദൃശ്യഭം​ഗിയെ ഹെലിക്യാമിൽ പകർത്തിയത്. നിഖിൽ മറ്റത്തിൽമഠം എഡിറ്റിം​ഗും  നിർവ്വഹിച്ചിരിക്കുന്നു.പൂത്തുമ്പി മീഡിയായുടെ ബാനറിൽ പുറത്തിറങ്ങിയ ​​ഗാനം ആസ്വാദകരുടെ മനം കവരുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !