വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കുന്ന ( ആഗസ്റ്റ് 16 ) സാഹിത്യ ശില്പശാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി.
കാലത്ത് പത്തുമണിക്ക് വസായ് വെസ്റ്റിലുള്ള ബി കെ എസ് സ്കൂളിൽ വി.ആർ സുധീഷ് ദീപം തെളിയിച്ച് സാഹിത്യ ശില്പശാല ഉൽഘാടനം ചെയ്യും ചടങ്ങിൽ സി.പി കൃഷ്ണകുമാർ അദ്ധ്യക്ഷം വഹിക്കും. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഡോ: സുജിത് ഏവുരേത്ത് എന്നിവർ ശില്പശാലയിൽ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.സാഹിത്യ മത്സര വിജയികൾക്ക് ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. രാജേന്ദ്രൻ കുറ്റൂർ . ഇ .ഹരീന്ദ്രനാഥ്, അഡ്വ ഷീജ മാത്യു, ഡോ: മിനിതോമസ് എന്നിവർ കൺവീനർമാരായുള്ള കമ്മറ്റിയാണ് സാഹിത്യ ശില്പശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. വിശദവിവരങ്ങൾക്ക് പ്രതീക്ഷ ഫണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.