തിരുവനന്തപുരം :പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വസതിയ്ക്ക് മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥൻ.
സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്ഐടി) ഭാഗമായി കേസ് അന്വേഷിച്ച ഇൻസ്പെക്ടർ ആർ.പ്രശാന്തിനെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്റെ ചുമതലയിൽ നിന്നു നീക്കിയ സാഹചര്യത്തിലാണ് മാറ്റം. മ്യൂസിയത്തെ പുതിയ എസ്എച്ച്ഒ ആയ സുധീഷിനായിരിക്കും അന്വേഷണച്ചുമതല കൈമാറുക എന്നാണ് വിവരം.ഇ.ഡിയെ ആക്രമിച്ച കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വി.ജോയ് എംഎൽഎ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്താനിരിക്കെയാണ് അന്വേഷണ സംഘത്തിലെ മാറ്റം. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും പൊലീസിലെ ഇടത് സംഘടന നേതാവുമായ പ്രശാന്തിനെ കഴിഞ്ഞ ദിവസമാണ് എസ്എച്ച്ഒ പദവിയിൽ നിന്നു മാറ്റിയത്. പകരം നിയമനം നൽകിയിട്ടില്ല. ഇടത് സംഘടനാ നേതാവ് കൂടിയായതിനാൽ പ്രശാന്തിനെ തിരുവനന്തപുരം ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയേക്കുമെന്നാണ് വിവരം.
പൊലീസ് സംഘടനകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രശാന്ത് നേതൃത്വം നൽകുന്ന ഓഫിസേഴ്സ് അസോസിയേഷൻ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണു സ്ഥലംമാറ്റം. യുഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ ആയിരുന്നു പ്രശാന്തിനെ മ്യൂസിയം സ്റ്റേഷനിൽ നിയമിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.