ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിനശിച്ചു,

കോട്ടയം :ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിനശിച്ചു, 17 സീറ്റ് വാഹനമാണ് അപകടത്തിൽ പെട്ടത്.

അപകടത്തിന്റെ ഭീതിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ 12 പേരും ഡ്രൈവറും ഉൾപ്പെടുന്ന സംഘം. ഇന്ന് രാവിലെ 8:10 ന് ആയിരുന്നു സംഭവം

വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കാൻ വേണ്ടി വാഹനം നിർത്തിയപ്പോഴാണ് വണ്ടിയിൽ നിന്നും പുക ഉയരുന്നത് യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടത്.

വലിയൊരു ദുരന്തം ഒഴിവായത് ഡ്രൈവറുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ്. പുക ഉയരുന്നത് കണ്ടയുടൻ വണ്ടിയിലുണ്ടായിരുന്ന ലഗേജുകൾ ഓരോന്നായി പുറത്തെടുക്കാൻ തുടങ്ങി. ഇതിനിടയിൽ വാഹനം  അഗ്നിക്കിരയാവുകയായിരുന്നു.

​സംഭവസ്ഥലത്ത് എത്തിച്ചേർന്ന മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. 

ആർക്കും പരിക്കുകളില്ല എന്നതും വലിയൊരു ദുരന്തം ഒഴിവായി എന്നതും മാത്രമാണ് ആശ്വാസം നൽകുന്ന ഒരേയൊരു കാര്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !