കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.
വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോകുകയായിരുന്നു വിവാഹസംഘം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ബസ് ഡ്രൈവർ വെട്ടിച്ചതാണ് അപകടകാരണം. ഇടതുവശത്തുകൂടി പോയ സ്കൂട്ടർ യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് കയറാൻ ശ്രമിച്ചു.
ഈ സമയം ഇതേ ദിശയിൽനിന്നെത്തിയ ബസ് വെട്ടിക്കുകയും നിയന്ത്രണം വിട്ട് പെട്രോൾ പമ്പിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി മറിയുകയുമായിരുന്നു. സ്കൂട്ടർ യാത്രികനും റോഡിൽ മറിഞ്ഞു വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. പമ്പിനു സമീപം നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.