കൃഷിയിടം കണ്ടറിഞ്ഞ് മനം നിറഞ്ഞ് കുട്ടിക്കൂട്ടം

കൃഷിയിടം കണ്ടറിഞ്ഞ് മനം നിറഞ്ഞ് കുട്ടിക്കൂട്ടം

കാട്ടാക്കട : മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാല ബാലവേദി കൂട്ടുകാർക്കായി സംഘടിപ്പിച്ച കൃഷിപാഠം.

പരിപാടി കുരുന്നുകളുടെ മനം നിറച്ചതായി പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ പച്ചക്കറി കൃഷിയുടെ നിറകലവറയായ ആനാ കോട് ഏലായിലെ തേരുമ്മൽ പി ബിജു, രതീഷ് സദനത്തിലെ വി അപ്പുക്കുട്ടൻ നായർ തേരുമ്മൽ പി വേണുഗോപാലൻ നായർ എന്നിവരുടെ പച്ചക്കറിത്തോട്ടമാണ് കുട്ടിക്കൂട്ടം സന്ദർശിച്ചത് മുതിയാവിള സെൻ്റ് ആൽബർട്സ് സ്‌ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപക രക്ഷകർതൃ പ്രതിനിധികളും കൃഷി പാഠത്തിനൊപ്പം ചേർന്നു , 

കൃഷിയിടസന്ദർശനം,കൃഷിയറിവുകളുടെ പകരൽ, നടീൽ വസ്തുക്കളുടെ കൈമാറൽ, മാതൃകാ കർഷകർക്ക് ആദരം ഇവ നടന്നു വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു,ഗ്രന്ഥശാലാ പ്രസിഡൻ്റ് എ. ജെ. അലക്സ് റോയ് അദ്ധ്യക്ഷനായി ,കുട്ടിക്കർഷകരായ ബി അഭിരാമി, വി എൻ വർഷ എന്നിവർ കൃഷിയനുഭവങ്ങൾ പങ്കുവെച്ചു , മുതിയാ വിള സെൻ്റ് ആൽബർട്സ് സ്‌കൂൾ ഹെഡ്മാസ്റ്റർ കെ ഷാജിമോൻ - " ലോല "ഇനത്തിൽ പെട്ട വള്ളിപ്പയർ വിത്തുകൾ കൈമാറി.

മാതൃകാ കർഷകരായ പി ബിജു , വി അപ്പുകുട്ടൻ നായർ, വേണുഗോപാലൻ നായർ എന്നിവരെ ബ്ലോക്ക് പഞ്ചായത്തംഗം കെ രാമചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഡി. പ്രസന്നകുമാരി, കൃഷ്ണ സുജ, മുൻ ഗ്രാമ പഞ്ചായത്തംഗം ജിജിത് ആർ നായർ,ഗ്രന്ഥശാല വൈസ് പ്രസിഡൻ്റുമാരായ എസ് അനികുട്ടൻ, എ എസ് ബൈജു,ജോ : സെക്രട്ടറി എസ്. പി സുജിത്ത്, കെ.വി അശോകൻ , ബി അജയകുമാർ ആ നാകോട്, ജനതാ ബാലവേദി വൈസ് പ്രസിഡൻ്റ് എ ബി അനുരാഗ് , സ്കൂൾ അദ്ധ്യാപക രക്ഷകർതൃ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network