ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും ഇൻവെസ്റ്റിചർ ചടങ്ങും

ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും ഇൻവെസ്റ്റിചർ ചടങ്ങും

കാട്ടാക്കട:  കല്ലാമം ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും പുതിയ അധ്യയന വർഷത്തേക്കുള്ള ലീഡർഷിപ്പ് ചടങ്ങായ ഇൻവെസ്റ്റിചർ സെറിമണിയും ഗംഭീരമായി സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീനാ ജോർജിന്റെ സ്വാഗതത്തോടെ ആരംഭിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. അനീഷ് എസ് അധ്യക്ഷത വഹിച്ചു. കാട്ടാക്കട പോലീസ് സ്റ്റേഷൻ സി.ഐ ശ്രീ. സുഭാഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ദേശീയ പതാക ഉയർത്തിയതോടെയാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് വിദ്യാർത്ഥികളുടെ ആകർഷകമായ മാർച്ച് പാസ്റ്റും നടന്നു.

പുതിയ അധ്യയന വർഷത്തേക്കുള്ള സ്കൂൾ ലീഡർക്കും വിവിധ ഹൗസ് ക്യാപ്റ്റൻമാർക്കും ബാഡ്ജുകളും സാഷുകളും ചടങ്ങിൽ കൈമാറി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾക്കും മനോഹരമായ പിരമിഡ് ഡാൻസിനും ചടങ്ങിൽ ശ്രദ്ധേയമായ പ്രതികരണം ലഭിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് മധുരപായസവും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് സ്വാതന്ത്ര്യദിനാഘോഷവും ഇൻവെസ്റ്റിചർ ചടങ്ങും ശ്രദ്ധേയമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network