ലിമ :പെറുവിലെ നാസ്കാ നഗരത്തിന് സമീപം വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകർന്നുവീണ് 13 മരണം.
സെസ്ന കാരവൻ സി-208 വിഭാഗത്തിൽപ്പെട്ട വിമാനമാണ് തകർന്നത്. നാസ്ക ലൈൻ പുരാവസ്തു കേന്ദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. വിമാനത്തിൽ 11 യാത്രക്കാരും രണ്ട് പൈലറ്റുമാണ് ഉണ്ടായിരുന്നത്.പെറുവിലെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് യാത്രക്കാരിൽ രണ്ട് ജർമ്മൻ, രണ്ട് സ്പാനിഷ്, ഏഴ് ഇറ്റാലിയൻ വിനോദസഞ്ചാരികളാണുള്ളത്. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. ഇകയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്.
തെക്കൻ പെറുവിലെ നാസ്‌ക മരുഭൂമിയിൽ 2,000 വർഷം മുൻപ് മണ്ണുനീക്കി നിർമിച്ച വലിയ ചിത്രങ്ങളും വരകളുമാണ് നാസ്‌ക ലൈനുകൾ. ഈ ചിത്രങ്ങൾ വിമാനത്തിലോ വ്യൂവിങ് ടവറുകളിലോ നിന്നുമാത്രമേ വ്യക്തമായി കാണാനാകൂ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.