രാജ്യത്തിന്റെ അഭിമാന മുയർത്തി നാളെ 80-ാമത് സ്വാതന്ത്ര്യദിനം

ന്യൂഡല്‍ഹി: സ്വാതന്ത്യദിനത്തോടനുബന്ധിച്ച് 1057 ഉദ്യോഗസ്ഥര്‍ക്ക് ധീരതയ്‌ക്കും മികച്ച സേവനത്തിനുമുള്ള മെഡലുകള്‍ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം.

പൊലീസ്, ഫയർ, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് എന്നീ സേനകളില്‍ നിന്നുള്ള 1057 പേര്‍ക്കാണ് മെഡലുകളുള്ളത്. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും പ്രകടമായ ധീരതയ്ക്ക് അർഹമായതിന്‍റെ അടിസ്ഥാനത്തിലാണ് ധീരതയ്ക്കുള്ള മെഡൽ നൽകുന്നത്.

ധീരതയ്‌ക്കുള്ള 301 മെഡലുകളില്‍ 272 എണ്ണം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും 29 എണ്ണം ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുമാണ്. 301 ഗാലന്‍ററി അവാര്‍ഡുകള്‍ തീവ്രവാദ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ സേവനമനുഷ്‌ഠിക്കുന്ന 197 പേര്‍ക്കും ജമ്മു കശ്‌മീര്‍ മേഖലയില്‍ നിന്നുള്ള 51 പേര്‍ക്കും വടക്ക് കിഴക്കൻ മേഖലയിൽ നിന്നുള്ള 12 പേർക്കും മറ്റ് മേഖലകളിൽ നിന്നുള്ള 41 പേർക്കും ലഭിക്കും.

രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവന മെഡലുകള്‍ 92 പേര്‍ക്കാണുള്ളത്. ഇതില്‍ 83 എണ്ണം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നാലെണ്ണം ഫയർ സർവീസിനും മൂന്നെണ്ണം സിവിൽ ഡിഫൻസ് ആന്‍ഡ് ഹോം ഗാർഡ് സർവീസിനും 02 എണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചു. 664 മെറിറ്റോറിയസ് സർവീസ് മെഡലുകളാണ് പ്രഖ്യാപിച്ചത്. 

664 എം‌എസ്‌എമ്മുകളിൽ 606 എണ്ണം പൊലീസ് സർവീസിലേക്കും 28 എണ്ണം ഫയർ സർവീസിലേക്കും 18 എണ്ണം സിവിൽ ഡിഫൻസ് ആന്‍ഡ് ഹോം ഗാർഡ് സർവീസിലേക്കും 12 എണ്ണം കറക്ഷണൽ സർവീസിലേക്കുമാണുള്ളതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

1947 ഓഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. എല്ലാ വർഷവും ഓഗസ്റ്റ് 15ന് ആഘോഷിക്കുന്ന സ്വാതന്ത്ര്യദിനം ഏതൊരു രാജ്യത്തിനും സന്തോഷകരവും അഭിമാനകരവുമായ അവസരമാണ്. പതിവ് പോലെ രാജ്യത്തിന്‍റെ 80ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നാളെ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കും.

ചെങ്കോട്ടയില്‍ കനത്ത സുരക്ഷ

സ്വതന്ത്ര്യദിനാഘോഷം നടക്കാനിരിക്കെ ചെങ്കോട്ടയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മുഖം കൃത്യമായി തിരിച്ചറിയും വിധമുള്ള ക്യാമറകള്‍, ആന്‍റി-ഡ്രോണ്‍ സംവിധാനം, എഐ അധിഷ്‌ഠിത ക്യാമറ എന്നിങ്ങനെ നിരവധി സൗകര്യങ്ങളും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്. അഭിജ്ഞാൻ ആപ്പും സുരക്ഷയ്‌ക്കായി ഉപയോഗപ്പെടുത്തും. മേഖലയില്‍ ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ ഒഴികെയുള്ളവയ്‌ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !