ന്യൂഡൽഹി: രാജ്യത്തിൻ്റെ എൺപതാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി,.
സ്വാതന്ത്ര്യത്തിൻ്റെ നൂറാം വർഷമായ 2047ൽ വികസിത ഭാരതം യാഥാർഥ്യമാകുമെന്ന് പ്രഖ്യാപിച്ചു. 140 കോടി ജനങ്ങളുടെ കൂട്ടായ പ്രയത്നത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കി.കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തുണ്ടായ വൻ കുതിച്ചുചാട്ടം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് വിലയിരുത്തി. പ്രതിരോധ ഉത്പാദനം നാല് മടങ്ങും ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ അഞ്ച് മടങ്ങും വർധിച്ചു. ഇലക്ട്രോണിക്സ് നിർമാണം ഏഴ് മടങ്ങും ആധുനിക റെയിൽവേ കോച്ചുകളുടെ നിർമാണം 21 മടങ്ങും മൊബൈൽ ഫോൺ ഉത്പാദനം 33 മടങ്ങുമാണ് വർധിച്ചത്.
ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലും ഡിജിറ്റൽ ഇടപാടുകളിലും 100 മടങ്ങ് വർധനയുണ്ടായി. അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി മെട്രോ ശൃംഖല വിപുലീകരിക്കുകയും പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തു.
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ സർക്കാർ വലിയ മുന്നേറ്റമാണ് നടത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുടിവെള്ള കണക്ഷനുകൾ നൽകുന്നതിൽ 15 മടങ്ങും ഗ്യാസ് കണക്ഷനുകളിൽ ആറ് മടങ്ങും വേഗം കൈവരിച്ചു. പാവപ്പെട്ടവർക്ക് ശൗചാലയങ്ങൾ നിർമിച്ചു നൽകുന്നതിൽ നാല് മടങ്ങും വീടുകൾ നൽകുന്നതിൽ മൂന്ന് മടങ്ങും വേഗത്തിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഭരണനിർവഹണത്തിലും വലിയ മാറ്റങ്ങളുണ്ടായി. ആയിരക്കണക്കിന് അനാവശ്യ ചട്ടങ്ങളും പഴയ നിയമങ്ങളും റദ്ദാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ പുതിയ നിയമങ്ങൾ കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെയുണ്ടായ പ്രകൃതിദുരന്തങ്ങളിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്‌ടപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും ഒപ്പം രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി.
ആണവോർജ മേഖലയിൽ ഇന്ത്യ ശക്തമായ മുന്നേറ്റം നടത്തി. 200 ജിഗാവാട്ട് ആണവോർജം ലക്ഷ്യമിട്ടിട്ടുണ്ടെന്നും അഞ്ച് പുതിയ ആണവ റിയാക്‌ടറുകൾ സ്ഥാപിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. പൈപ്പ് ഗ്യാസ് ഇപ്പോൾ 1.75 കോടി വീടുകളിൽ എത്തുന്നുണ്ട്. രാജ്യത്തുടനീളമുള്ള 50 ലക്ഷത്തിലധികം വീടുകൾ സൗരോർജത്താൽ സമ്പന്നമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.