സിജെപി പ്രതിഷേധ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം: സുപ്രീംകോടതി

സിജെപി പ്രതിഷേധ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം: സുപ്രീംകോടതി

ന്യൂഡൽഹി: സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. പ്രതിഷേധക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യില്ലെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് കോടതി നിർദേശം. 


പാർലമെന്റിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. 


പ്രതിഷേധത്തിനിടെ അമിതമായ പൊലീസ് ബലപ്രയോഗം നടന്നുവെന്ന ആരോപണത്തിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. ബലപ്രയോഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അനാവശ്യമായി സംരക്ഷണം നൽകരുതെന്നും വിദ്യാർഥി പ്രതിഷേധത്തിന്റെ മറവിൽ കൊടും കുറ്റവാളികൾക്ക് സംരക്ഷണം നൽകരുതെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. ഇത്തരം പൊലീസ് ഉദ്യോഗസ്ഥർക്ക് യാതൊരുവിധ പരിഗണനയും ഉണ്ടായിരിക്കില്ല. പൊലീസുകാർക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത് പരിഗണനയിലുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. 


വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ മറവിൽ നുഴഞ്ഞുകയറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. വിദ്യാർഥി സമരത്തിൽ പങ്കെടുത്തവർ, ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ടവർ എന്നിങ്ങനെ എഫ്ഐആറുകൾ തരംതിരിച്ച് അന്വേഷണം നടത്തണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു. 


കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അകപ്പെട്ടവരെ മാത്രമേ ക്രിമിനൽ കാറ്റഗറിയിൽ ഉൾപ്പെടുത്താവൂവെന്നും ചെറിയ കേസുകളോ രാഷ്ട്രീയ പ്രതിഷേധങ്ങളോ ഉൾപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.എന്നാൽ ഗുരുതര ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയവർക്ക് പ്രതിഷേധത്തിൽ പങ്കെടുത്തു എന്നതിന്റെ പേരിൽ മാത്രം സംരക്ഷണം തേടാൻ കഴിയില്ല.അടുത്ത വാദത്തിന് മുൻപായി എല്ലാ കക്ഷികളും മറുപടികൾ സമർപ്പിക്കണമെന്നും കോടതി അറിയിച്ചു. കേസ് ഓഗസ്റ്റ് 18 ന് വീണ്ടും പരിഗണിക്കും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !